വിവാഹ തട്ടിപ്പുകാരന്‍ അല്ല തട്ടിപ്പുകാരി; മാസത്തില്‍ നാല് വിവാഹം, നേടിയെടുത്തത് കോടികള്‍ …
വിവാഹം കഴിച്ച് സ്ത്രീകളെ കബളിപ്പിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പ് വീരന്‍മാരാണ് നമ്മുടെ നാട്ടിലെ വാര്‍ത്തകളില്‍ നിറയാറ്. എന്നാല്‍ ഒന്നൊന്നായി 11 വിവാഹങ്ങള്‍ കഴിച്ച് ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്ന് മുങ്ങുന്ന യുവതിയുടെ പിന്നാലെയാണ് തായ്‌ലാന്‍ഡിലെ പോലീസ് ഇപ്പോള്‍.
തായ്‌ലന്‍ഡിലെ ആചാരം അനുസരിച്ച് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് പുരുഷന്‍മാര്‍ സ്ത്രീധനം നല്‍കണം എന്നാണ്. ഈ പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ യുവതി അടുത്ത ഇരയെ തേടിപ്പോകും.
ഇങ്ങനെ ഇരയുടെ സാമ്പത്തിക ശേഷി നോക്കി 6000 മുതല്‍ 30,000 ഡോളര്‍ വരെയാണ് യുവതി ഓരോ വിവാഹത്തില്‍ നിന്നുമായി വാങ്ങിയെടുത്തിരുന്നത്. വിവാഹത്തിന് ശേഷം പലവിധ കാരണങ്ങള്‍ പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന യുവതി പിന്നെ പൊങ്ങുന്നത് അടുത്ത ആളിന്റെ മുന്നില്‍ പുതിയ പേരും വിലാസവുമൊക്കെയായാണ്.
ഇത്തരത്തില്‍ ഒരുമാസത്തില്‍ നാലു വിവാഹങ്ങള്‍ വരെ ഈ തട്ടിപ്പുകാരി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഫെയ്‌സ്ബുക്ക് വഴിയാണ് ഇവര്‍ പുതിയ പുതിയ ഭര്‍ത്താക്കന്‍മാരെ കണ്ടെത്തുന്നത്.



