425 രൂപ വിലയുള്ള ചെരിപ്പ് മോഷണം പോയി; പോലീസില്‍ പരാതിയും നല്‍കി, സംഭവത്തിന്റെ പിന്നില്‍ …
ഒരു ചെരുപ്പ് മോഷണക്കേസിന്റെ പിറകെയാണ് പുണെയിലെ ഖേദ് പോലീസ്. പൊതുവേ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയാല്‍ പിന്നെ അതിന്റെ പിന്നാലെ നടന്നു മടുക്കും എന്നാണ് എല്ലാവരും പറഞ്ഞു കേള്‍ക്കാറ്.
എന്നാല്‍ 425 രൂപ കൊടുത്ത് വാങ്ങിയ ചെരുപ്പ് സ്വന്തം അപ്പാര്‍ട്ട്‌മെന്റിന്റെ മുന്നില്‍ നിന്നും മോഷണം പോയെന്ന് കാണിച്ച് 36കാരന്‍ വിശാല്‍ കലേക്കര്‍ പുണെയിലെ ഖേദ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. മോഷണം അന്വേഷിക്കണമെന്നും ചെരുപ്പ് കണ്ടെത്തി തരണമെന്നും പരാതിയില്‍ വിശാല്‍ ബോധിപ്പിച്ചിരുന്നു.
മോഷണം പോയത് വെറുമൊരു ചെരുപ്പ് ആണെങ്കിലും പരാതി ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിക്കാതിരിക്കാന്‍ പോലീസിന് കഴിയില്ല. വിശാലിന്റെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 379 പ്രകാരം തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി പുണെയിലെ ഖേദ് പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് ജാദവ് പറഞ്ഞു.
ഏത് തരത്തിലുള്ള പരാതിയുമായി ആര് എപ്പോള്‍ വരുമെന്ന് പറയാനാവില്ല. ഈ കേസിനേയും അത്തരത്തില്‍ മാത്രമേ കാണുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്ന് മണിക്കും എട്ടു മണിക്കു ഇടയില്‍ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ഒരാള്‍ തന്റെ കറുത്ത ചെരുപ്പ് മോഷ്ടിച്ചുവെന്നാണ് വിശാല്‍ നല്‍കിയ പരാതി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പ്രദീപ് ജാദവ് കൂട്ടിച്ചേര്‍ത്തു.







