മരുഭൂമിയിലേയ്ക്ക് ഒരു തുള്ളി വെള്ളം വീണതുപോലെ; സര്‍ക്കാര്‍ തീരുമാനത്തില്‍ സരിത നായരുടെ പ്രതികരണം
കൊച്ചി : സോളാര്‍ കേസില്‍ നിലവില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തനിക്ക് ശരിക്കും സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. മരുഭൂമിയിലേയ്ക്ക് ഒരു തുള്ളി വെള്ളം വീണതുപോലെയാണ് തോന്നുന്നത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തിന് നീതി കിട്ടിയതായി വിശ്വസിക്കുന്നു.
മുന്‍കാലങ്ങളില്‍ പുറത്തു വന്നിട്ടുള്ള കമ്മിഷന്‍ റിപ്പോര്‍ട്ടുകളെപ്പോലെ ഇതും മറഞ്ഞു പോകുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന. അതില്‍ നിന്നും വ്യത്യസ്തമായി നടത്തിയിട്ടുള്ള കണ്ടെത്തലുകള്‍ ഒരു പരിധിയോളം തന്റെ ശരികളെ ശരിവെക്കുന്നതാണെന്നും സരിത പ്രതികരിച്ചു.
ഒരു സ്ത്രീയ്ക്ക് കൊടുക്കേണ്ട എല്ലാ നീതിയും പരിഗണനയും ലഭ്യമാക്കിക്കൊണ്ടുള്ള തീരുമാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തോട് ഏതറ്റം വരെയും സഹകരിക്കുമെന്നും സരിത പറഞ്ഞു. ഒരുകാലത്ത് മറ്റുള്ളവരുടെ രാഷ്ട്രീയ ഭാവി സംരക്ഷിക്കുന്നതില്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ഇനി അതുണ്ടാവില്ല. സരിതയുടെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ബലാത്സംഗക്കേസ് എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.