കുടുംബകൂട്ടായ്മകൾ കുടുംബഭദ്രതക്കും സമൂഹത്തിനും ആവശ്യം : അഡ്വ. മോൻസ് ജോസഫ് എംഎൽഎ

മാറിവരുന്ന ജീവിത സാഹചര്യങ്ങളും ദിനചര്യകളും കുടുംബബന്ധങ്ങളെ ഏറെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാല്‍ കുടുംബ കൂട്ടായ്മകളും ഒത്തുചേരലുകളും വ്യക്തിഗത വികസനത്തിനും നാടിന്റെ പുരോഗതിക്കും അനിവാര്യമാണെന്നും അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ. കാട്ടാമ്പാക്ക് കരയിലെ പ്രമുഖതറവാടായ ഉദയഭവന്റെ വാര്‍ഷിക കുടുംബയോഗത്തില്‍ ജെ. എന്‍. മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ട് ശ്രീ. എന്‍. മണിലാല്‍, സെക്രട്ടറി ശ്രീ. മഞ്ജിത്ത് ജി നായര്‍, ട്രഷറര്‍ ഡോ. എന്‍. മാധവന്‍ നായര്‍, വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീരേഖ സജിത്ത്, എന്‍. എസ്. എസ്. വനിതാസമാജം വൈക്കം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് ശ്രീമതി. ശ്രീലേഖ മണിലാല്‍ എന്നിവര്‍ക്കൊപ്പം മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

പൊതുജീവനരംഗത്ത് മൂന്നര പതിറ്റാണ്ടുകളായി വ്യക്തിമുദ്ര പതിപ്പിക്കുന്ന ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍. മണിലാലിനെ ചടങ്ങില്‍ ആദരിച്ചു. സെന്‍ട്രല്‍ കേരള സി. ബി. എസ്. സി. യുവജനോത്സവത്തില്‍ സമ്മാനാര്‍ഹരായ കുമാരി മാളവിക, കുമാരി ദേവിക എന്നിവരേയും യോഗത്തില്‍ അനുമോദിച്ചു.