സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കോടിയേരി

വാരാപ്പുഴയടക്കം പോലീസിനെതിരെ ഈയിടെയായി വരുന്ന ഗുരുതര ആരോപണംങ്ങള്‍ സിപിഎം പരിശോധിച്ചുവരികയാണ്. ക്രിമിനലുകളായ പൊലീസുകാരെ സര്‍വ്വീസില്‍ നിന്ന് തന്നെ പറിച്ചു വിടണമെന്നും സിപിഎം സംസ്ഥാന സെക്രെട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ അനുകൂല സംഘടനകളിലെ പോലീസ് ഉദ്യോഗസ്ഥരുടെ മനപ്പൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് എന്നും സംശയമുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെപേരില്‍ മാധ്യമങ്ങളും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് എന്നും കോടിയേരി പറഞ്ഞു.








