ഇനിമുതല്‍ എ ടി എം വഴി പിന്‍വലിക്കാന്‍ കഴിയുക 20,000 രൂപമാത്രം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് എ.ടി.എമ്മിൽ നിന്ന് ഒരു ദിവസം പിൻവലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ചത്. ഒക്ടോബർ 31 മുതലാവും ഇത് പ്രാബല്യത്തിൽ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിൻവലിക്കാനാകുന്നത്. അതേസമയം ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്ഫോമിലെ കാർഡുകൾ ഉപയോഗിച്ച് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്.

എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകൾ കൂടുന്നതു കൊണ്ടും ഡിജിറ്റൽ പണമിടപാടുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും ആണ് നടപടി. മിക്ക എ.ടി.എം. ഇടപാടുകളും ചെറിയ തുകയുടേതാണെന്നും കൂടുതൽ ഉപഭോക്താക്കൾക്കും 20,000 രൂപയുടെ പരിധി പര്യാപ്തമായിരിക്കുമെന്നും എസ്.ബി.ഐ. മാനേജിങ് ഡയറക്ടർ പി.കെ. ഗുപ്ത വ്യക്തമാക്കി. ഓഗസ്റ്റ് 17 വരെ 19.38 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുള്ളതെന്ന് ആർ.ബി.ഐ.യുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു.