പീഡന വിവരം പുറത്തു പറഞ്ഞതിന് ചിന്‍മയി 1.5 ലക്ഷം നല്‍കി മാപ്പും പറയണം എന്ന് ഡബ്ബിംഗ് യൂണിയന്‍

ലോകമെമ്പാടുമുള്ള ധാരാളം പകല്‍ മാന്യന്മാരുടെ മുഖംമൂടി പകല്‍ വെളിച്ചത്തില്‍ വലിച്ചു കീറിയ ഒന്നായിരുന്നു മീ ടൂ എന്ന ക്യംപെയിന്‍. ഹോളിവുഡിനെ സഹിതം പിടിച്ചു കുലുക്കിയ മീ ടൂ ഇന്ത്യയിലും വന്‍ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അത്തരത്തില്‍ മീ ടു ആരോപണത്തിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്ത് പോയ ഗായിക ചിന്‍മയിയെ വീണ്ടും തിരിച്ചെടുക്കാന്‍ തമിഴ് ഡബ്ബിങ് യൂണിയനില്‍ 1.5 ലക്ഷം രൂപ പിഴ ആവശ്യപ്പെട്ടു.

കൂടാതെ മീടുവിന്റെ ഭാഗമായി നടത്തിയ വെളിപ്പെടുത്തലുകളില്‍ മാപ്പു പറയണമെന്നു യൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടതായും ചിന്‍മയി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കില്‍ ഞാന്‍ ഒന്നരലക്ഷം രൂപ കെട്ടിച്ച് ഡബ്ബിങ് യൂണിയനില്‍ പുതിയതായി അംഗത്വം സ്വികരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നല്‍കണം. 2006ല്‍ ലക്ഷങ്ങള്‍ നല്‍കിയാണ് ഞാന്‍ ഡബ്ബിങ് യൂണിയനില്‍ അംഗത്വം എടുത്തത്. ഇപ്പോള്‍ വീണ്ടും ഒന്നരലക്ഷം രൂപ നല്‍കേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല. ചിന്മയി പറയുന്നു.

പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാന്‍ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നല്‍കുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയന്‍ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നല്‍കണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.’

നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളില്‍ ചിന്‍മയി നല്‍കിയ പിന്തുണ രാധാരവിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഡബ്ബിങ് യൂണിയനില്‍ നിന്നും ചിന്‍മയി പുറത്താക്കപ്പെടുന്നത്. യൂണിയന്റെ തലപ്പത്തിരിക്കുന്ന രാധാരവിയുടെ പ്രതികാര നടപടിയാണ് ഇതെന്നു നേരത്തെ ചിന്‍മയി ആരോപിച്ചിരുന്നു.