പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍
വിവാദമായ പൗരത്വ ബില്ലില്‍ പ്രതികരിച്ചു യു എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡ്രെ കാഴ്‌സണ്‍. ന്യൂനപക്ഷ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റാനുള്ള ശ്രമമാണ് ഇന്ത്യയുടെ പൗരത്വ ഭേദഗതി ബില്‍ എന്ന് കാര്‍സണ്‍ പറയുന്നു. വിവാദമായ ഈ ബില്ലിന് ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നും അനുമതി ലഭിച്ചിരിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഉതകുന്ന വിവാദ പൗരത്വ ഭേദഗതി ബില്‍ ബുധനാഴ്ച രാജ്യസഭ പാസാക്കിയിരിക്കുകയാണ്. ഈ നീക്കം ഇന്ത്യയിലെ മുസ്ലിങ്ങളെ രണ്ടാംകിട പൗരന്മാരാക്കാനും അവരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള മറ്റൊരു ശ്രമമാണ്- ആന്‍ഡ്രേ കാര്‍സണ്‍ പറഞ്ഞു.
ജമ്മു കശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും കാര്‍സണ്‍ രംഗത്തെത്തി. ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ജമ്മു കശ്മീരിന്റെ പദവിയില്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് താന്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് മുസ്ലിം പൗരന്‍മാരെ രണ്ടാംതരം പൗരന്‍മാരാക്കുന്നതിനുള്ള ശക്തമായ നീക്കമാണ് ഇതെന്നും കാഴ്‌സണ്‍ ആരോപിച്ചു. യു എസ് കോണ്‍ഗ്രസിലെ ആകെയുള്ള മൂന്ന് മുസ്ലിം അംഗങ്ങളില്‍ ഒരാളാണ് ഇദ്ദേഹം. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളഞ്ഞതിനെയും കാഴ്‌സണ്‍ വിമര്‍ശിച്ചു.









