ചങ്ങനാശ്ശേരി ഷെല്‍ട്ടര്‍ ഹോമില്‍ വീണ്ടും മരണം ; മര്‍ദനത്തിനിരയായ മധ്യവയസ്‌കന്‍ മരിച്ചു

മരണം തുടര്‍ക്കഥയായി തൃത്താല മുടവന്നൂരിലെ ഷെല്‍ട്ടര്‍ ഹോം. അവസാനമായി ക്രൂര മര്‍ദനത്തിനിരയായ മധ്യവയസ്‌കന്‍ ആണ് മരിച്ചത്. തൃശൂര്‍ വലപ്പാട് സ്വദേശിയായ സിദ്ദീഖാണ് മരിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് സിദ്ദീഖ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

രണ്ട് വര്‍ഷമായി സ്നേഹ നിലയത്തിലെ അന്തേവാസിയായിരുന്നു സിദ്ദീഖ്. ക്രൂര മര്‍ദനത്തിനിരയായ സിദ്ദീഖിന്റെ നട്ടെല്ലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ സിദ്ദീഖിന് മരുന്ന് നല്‍കിയിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ട് നടപടിയുണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

അതേസമയം, സിദ്ദീഖിനെ ചൂരല്‍കൊണ്ട് അടിച്ചിരുന്നുവെന്ന് ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ പറഞ്ഞു. എന്നാല്‍ കാര്യമായി മര്‍ദിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച്ചയും ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളായ മൂന്ന് പേര്‍ മരിച്ചിരുന്നു. ഹോമില്‍ ഇടിമുറി ഉണ്ട് എന്ന് പരാതി ഉണ്ടായിരുന്നു.