തിരുവനന്തപുരം വെഞ്ഞാറമൂടില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി
തിരുവനന്തപുരം : വെഞ്ഞാറമൂട് പുല്ലമ്പാറയില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടി. വാലിക്കുന്ന് സ്വദേശിനി സിനി ആണ് കൊല്ലപ്പെട്ടത്. വീടിനോട് ചേര്‍ന്നുള്ള വേസ്റ്റ് കുഴിയില്‍ ചാക്കില്‍ കെട്ടി മൂടിയ നിലയിലായിരുന്നു മൃതദേഹം.
മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ട്. സിനിയെ കാണാത്തതിനെ തുടര്‍ന്ന് സഹോദരന്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിനിയുടെ ഭര്‍ത്താവ് കുട്ടന്‍ ആണ് കൊലപാതകം നടത്തിയത് എന്ന് പോലീസ് സംശയിക്കുന്നു. കുട്ടന്‍ സിനിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറയുന്നു. രണ്ട് ദിവസമായി കുട്ടന്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും വെഞ്ഞാറമ്മൂട് പൊലീസ് അറിയിച്ചു.







