ഇന്ത്യന്‍ രൂപയെ അപമാനിച്ചു ടിക്ക് ടോക് വീഡിയോ ; 4 പേര്‍ അറസ്റ്റില്‍
ടിക് ടോക്ക് വീഡിയോയിലൂടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പടര്‍ത്തിയ ആള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മലേഗാവ് സ്വദേശിയായ സയ്യാദ് ജാമില്‍ ബാബു എന്ന 40 കാരനാണ് അറസ്റ്റിലായത്. കറന്‍സി നോട്ട് ഉപയോഗിച്ച് മൂക്കും വായും തുടയ്ക്കുകയും നോട്ടില്‍ നക്കുകയുംചെയ്യുന്ന വീഡിയോയാണ് ഇയാള്‍ ടിക് ടോക്കിലൂടെ പ്രചരിപ്പിച്ചത്.
‘Wecome to India Corona Virus’, ‘കൊറോണ വൈറസിന് ഇന്ത്യയിലേയ്ക്ക് സ്വാഗതം’ എന്ന തലക്കെട്ടിലാണ് ഇയാള്‍ ടിക് ടോക്ക് വീഡിയോ പ്രചരിപ്പിച്ചത്. അതുകൂടാതെ, novel virus ഒരു ദൈവ ശിക്ഷയാണെന്നും ഇതിന് യാതൊരു പരിഹാരവുമില്ലെന്നും ഇത് തടയാനാവില്ലെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ മഹാമാരി കൂടുതല്‍ വ്യപിക്കുമെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മഹാരാഷ്ട്ര സൈബര്‍ ക്രൈം വിഭാഗം ഇതിന്റെ ഉറവിടം അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. നാസിക് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം 153, 188 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നുപേര്‍കൂടി മാലേഗാവില്‍ അറസ്റ്റിലായിട്ടുണ്ട്. അബ്ദുല്‍ ഖുറേഷി, സയാദ് ഹസ്സൈന്‍ അലി, സൂഫിയാന്‍ മുഖ്താര്‍ എന്നിവരെയാണ് നാസിക് പോലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ ഇയാള്‍ പ്രചരിപ്പിച്ച വീഡിയോ ആളുകള്‍ക്കിടെയില്‍ ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.








