ഈ ദുരിത കാലത്ത് ഈ മാലാഖമാരെയും നാം മറക്കരുത്

അനുരാജ്
കൊറോണ നമ്മുടെ സമൂഹത്തില്‍ വിതച്ചുകൊണ്ടിരിക്കുന്ന ദുരിതം ചില്ലറയല്ല. ഒരു മാസത്തിലേറെയായി നമ്മുടെ രാജ്യവും സംസ്ഥാനവും നിശ്ചലമാണ്. കൊറോണ ബാധ കാരണം കഷ്ട്ടപ്പെടുന്നവരെക്കാള്‍ ജീവിതം വഴിമുട്ടി കഷ്ട്ടപ്പാടുകള്‍ സഹിക്കുന്നവരുടെ എണ്ണം പതിന്മടങ്ങാണ്. എന്നാല്‍ അത്തരത്തില്‍ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാന്‍ നമുക്കിടയില്‍ തന്നെയുള്ള ചിലര്‍ രാവും പകലും അധ്വാനിക്കുകയാണ്.

അവര്‍ക്കായി ഒരു #Honor_Post (ആദരവ് )ആണ് ഇത്. കൊറോണ സമയത്ത് ഒരു ലാഭേച്ചയും കൂടാതെ പ്രതിഫലം പ്രതീക്ഷിക്കാതെ ആത്മാര്‍ത്ഥമായി തങ്ങളുടെ ജോലികള്‍ ഭംഗിയായി ചെയ്യുന്ന ഒരു പക്ഷെ ആരുടേയും പ്രശംസയോ ആദരവോ കിട്ടാത്ത #വോളന്റീയേഴ്‌സ്, #സന്നദ്ധസംഘടന പ്രവര്‍ത്തകര്‍. ഇവരുടെ അദ്ധ്വാനം ആരും കാണാതെ പോകരുത്.
ഈ കൊറോണ സമയത്ത് ആരോഗ്യ പ്രവര്‍ത്തകരും പോലീസും ഫയര്‍ഫോഴ്‌സും മാത്രമല്ല രംഗത്ത് ഉണ്ടായിരുന്നത്. ഉദ്ദോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും എത്തിപെടാത്ത സ്ഥലങ്ങളില്‍ സഹായമായി ഇവര്‍ ഉണ്ടായിരുന്നു . വിശക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും മരുന്നുകളും ആയിട്ട് .
ആംഗീകരിക്കപ്പെടേണ്ട വിഭാഗം തന്നെയാണ് നമ്മുടെ ഈ വോളന്റിയേഴ്‌സ്, സര്‍ക്കാരിന് സഹായമായി വിവിധ മേഖലകളിലും ഇവര്‍ ഉണ്ടായിരുന്നു.

ദിശയിലും സന്നദ്ധ സേനയിലും കമ്മ്യൂണിറ്റി കിച്ചണുകളിലും ഓരോ ജില്ലാ ഭരണ കൂങ്ങളുടെ കീഴിലും ഇവര്‍ അവരുടെ ജീവനും പണയപ്പെടുത്തി തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത് .സാമൂഹിക അകലം പാലിച്ചും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കര്‍മ്മനിരതരായി ഇവര്‍ നമ്മുടെ ഇടയില്‍ ഉണ്ടായിരുന്നു . വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ യുവജന സംഘടനകളും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ച് പ്രവര്‍ത്തനങ്ങള്‍ ചെയ്തപ്പോഴും ഇതിലൊന്നും ഉള്‍പ്പെടാതെ നമ്മുടെ നാടിനു വേണ്ടി ഒരു ലാഭേച്ഛ ഇല്ലാത്ത പ്രവര്‍ത്തിക്കുന്ന ഓരോ വോളന്റീയേഴ്‌സിനും ഉള്ള ആദരവ് ആണ് ഇവിടെ. ഹൃദയത്തില്‍ തട്ടി ഒരു ആദരവ്…..









