ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രി ; കേരളത്തില്‍നിന്നുള്ള പ്രിയങ്ക രാധാകൃഷ്ണന്‍

ന്യുസിലാന്‍ഡിന്റെ ആദ്യ ‘ഇന്ത്യന്‍’ മന്ത്രിയായി മലയാളി വംശജയായ പ്രിയങ്ക രാധാകൃഷ്ണന്‍. ലേബര്‍ പാര്‍ട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് യുവജനക്ഷേമം , സമൂഹിക വികസനം, സന്നദ്ധ മേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കൂടാതെ  തൊഴില്‍ സഹമന്ത്രി ചുമതല കൂടി നല്‍കിയിട്ടുണ്ട്.

രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രി സ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടമാണ്. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ എറണാകുളം പറവൂര്‍ സ്വദേശിയാണ്. 14 വര്‍ഷമായി പ്രിയങ്ക ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ജെന്നി സെയില്‍സയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക. മാത്രമല്ല ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ ടേമില്‍ അസിസ്റ്റന്റ് സ്പീക്കര്‍ കൂടി ആയിരുന്നു.