ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപകന്‍ കെ.പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്. തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ഇന്നലെ രാത്രിയോടെ കോട്ടയത്തെത്തി റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്.

ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇന്ന് രാവിലെയാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നത്.