കെ എം മാണി അഴിമതിക്കാരന്‍ ? സിപിഎം വിശദീകരണത്തില്‍ തൃപ്തനായി ജോസ് കെ മാണി

കെ എം മാണി അഴിമതിക്കാരനാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ നടത്തിയ പരാമര്‍ശം തൃപ്തികരമെന്ന് ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലാണ് ജോസ് കെ മാണി ഇക്കാര്യം വ്യക്തമാക്കിയത്. യു ഡി എഫ് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു.

രാജ്യസഭ എംപി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നതായാണ് വിവരം. മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും എ. വിജയരാഘവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാര്‍ കോഴ വ്യക്തിപരമായി കെ എം മാണി നടത്തിയ അഴിമതിയല്ലെന്ന് പറഞ്ഞ് മാണിക്ക് സി പി എം ക്ലീന്‍ ചിറ്റും നല്‍കി. സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ ഇക്കാര്യം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചതായാണ് വിവരം. അഭിഭാഷകന്റെ നാക്കു പിഴയായി ഇതിനെ നിസാരവല്‍ക്കരിച്ചു കാണാനാകുമോ എന്ന് അംഗങ്ങള്‍ യോഗത്തില്‍ ചോദിച്ചു. എന്നാല്‍ സിപിഎമ്മിന്റെ വിശദീകരണം തൃപ്തികരമാണെന്നും കോണ്‍ഗ്രസും യുഡിഎഫും മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അത് തിരിച്ചറിയണമെന്നും ജോസ് കെ മാണി വ്യക്തമാക്കുകയായിരുന്നു. രാജ്യസഭ എംപി ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നതായാണ് വിവരം. ഉച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നേക്കും.

മാണി അഴിമതിക്കാരനാണെന്ന് കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണെന്നും എ. വിജയരാഘവന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാര്‍ കോഴ വ്യക്തിപരമായി കെ എം മാണി നടത്തിയ അഴിമതിയല്ലെന്ന് പറഞ്ഞ് മാണിക്ക് സി പി എം ക്ലീന്‍ ചിറ്റും നല്‍കി. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്ത ശേഷം പിന്നീട് പ്രതികരിക്കാം എന്നായിരുന്നു രാവിലെ മാധ്യമങ്ങളെ കണ്ടപ്പോള്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ തൊട്ടുപിന്നാലെ കെ.എം. മാണിയെ അപമാനിച്ചതിലെ വേദന വ്യക്തമാക്കി കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണം വന്നു. ഇതിനിടയില്‍ ജോസ് കെ മാണി സി പി എം നേതൃത്വവുമായി ബന്ധപ്പെട്ട് പ്രതിഷേധവും വിഷമവും അറിയിച്ചു. പിന്നെ നടന്നത് സി പി എമ്മിന്റെ അസാധാരണ നീക്കങ്ങളായിരുന്നു. അജന്‍ഡയില്‍ ഇല്ലാത്ത വിഷയം സംസ്ഥാന സെക്രട്ടേറിയറ്റ് ആദ്യം ചര്‍ച്ചയ്‌ക്കെടുത്തു. നിലപാട് പറയാന്‍ എ.വിജയരാഘവനെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുറത്തു വന്ന് വിജയരാഘവന്‍ കെ എം മാണിയെ വാഴ്ത്തിയും മാധ്യമങ്ങളെ പഴിച്ചുമാണ് വിജയരാഘവന്‍ നിലപാടറിയിച്ചത്. സുപ്രീംകോടതിയില്‍ എവിടെയും കെ.എം. മാണി എന്ന പേര് പരാമര്‍ശിച്ചിട്ടില്ല. കോടതിയില്‍ വന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കുകയായിരുന്നു. അതില്‍ ദുരുദ്ദേശ്യം ഉണ്ടെന്ന് എ.വിജയരാഘവന്‍ ആരോപിച്ചു.