ട്രെയിലറിലെ ആത്മീതയുടെ മൈ@#% സിനിമയില്‍ മുക്കി ലിജോ ; കണ്ടു പിടിച്ചു സോഷ്യല്‍ മീഡിയ

ഓണ്‍ലൈന്‍ റിലീസ് ആയ അന്ന് മുതല്‍ സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞു നില്‍ക്കുകയാണ് ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന സിനിമ. ചെമ്പന്‍ വിനോദ് , വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, സൗബിന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തിയത്. സിനിമയുടെ ആരാധകരായി വലിയൊരു വിഭാഗം പ്രേക്ഷകരുള്ളപ്പോള്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന തെറി കലര്‍ന്ന ഭാഷയെ ആണ് മറ്റൊരു വിഭാഗം വിമര്‍ശിക്കുന്നത്. ജല്ലിക്കട്ടിനു ശേഷം ലിജോ ഒരുക്കിയ ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്കയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായി ആണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

ചിത്രത്തിലെ തെറി വിളികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നൂറു കണക്കിന് ട്രോളുകള്‍ ആണ് സിനിമ ഇറങ്ങിയതിനു പിന്നാലെ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ മിക്ക സീനിലും തെറി വിളികള്‍ ഉള്‍ക്കൊള്ളിച്ച സംവിധായകന്‍ എന്നാല്‍ ട്രെയിലറില്‍ കാണിച്ച ഒരു രംഗം സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ ഇറങ്ങിയ സമയം ഏറ്റവും കൂടുതല്‍പേര്‍ ചര്‍ച്ച ചെയ്ത ഒരു ഡയലോഗ് ആണ് ഇപ്പോള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയ പറയുന്നത്. ജാഫര്‍ ഇടുക്കി പറയുന്ന ആത്മീതയുടെ മൈ@#% എന്ന ഡയലോഗ് ട്രെയിലറില്‍ ഉണ്ടായിരുന്നു എന്നാല്‍ സിനിമയില്‍ ആ ഡയലോഗിന് മുന്നേ സീന്‍ കട്ട് ചെയ്തു മാറ്റുകയായിരുന്നു. iffk യില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും ഈ ഡയലോഗ് കട്ട് ചെയ്തിരുന്നു. പല തരത്തിലുള്ള കമന്റുകളാണ് ഈ വിഷയത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

അതേസമയം ഒടിടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ലെന്ന വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്ത് എത്തിയിരുന്നു. ഓടിടിയില്‍ കാണിക്കുന്ന സിനിമ സെന്‍സര്‍ ചെയ്ത പതിപ്പല്ല. ചുരുളി മലയാളം സിനിമയ്ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്‌സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍ അറിയിച്ചു.

കട്ട് ചെയ്ത രംഗം…