കേരളത്തില്‍ ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകും എന്ന് അറിയിപ്പ് . കല്‍ക്കരി ക്ഷാമം വൈദ്യുതി ഉത്പാദന നിലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതിനാലാണ് നിയന്ത്രണമെന്ന് കെഎസ്ഇബി അറിയിച്ചു. ആശുപത്രികള്‍ പോലുള്ള ആവശ്യമേഖലകളെ നിയന്ത്രണത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.വൈകിട്ട് 6.30നും രാത്രി 11നും ഇടയ്ക്കാകും നിയന്ത്രണം. 15 മിനിട്ടാകും നിയന്ത്രണമുണ്ടാവുക. വിപണിയില്‍നിന്ന് വൈദ്യുതി ലഭിക്കുന്നതിനനുസരിച്ച് നിയന്ത്രണ സമയത്തില്‍ വ്യത്യാസമുണ്ടാകും. പരമാവധി വൈദ്യുതി വാങ്ങി നിയന്ത്രണ സമയം കുറയ്ക്കാനാണ് ശ്രമമെന്ന് കെ എസ് ഇ ബി അറിയിച്ചു. ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ പവര്‍ സ്റ്റേഷനില്‍ കല്‍ക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ കല്‍ക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഒരു മണിക്കൂറിലേറെ പവര്‍ കട്ടോ ലോഡ് ഷെഡിംഗോ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരി?ഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തില്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.