സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിനു എത്തിയ കരടി വൈറല്‍ (വീഡിയോ)

കാലിഫോര്‍ണിയയിലാണ് കരടിയുടെ ഷോപ്പിംഗ് നടന്നത്. കരടി ഒരു കടയിലേക്ക് കയറി വന്ന് തനിക്ക് വേണ്ട സാധനങ്ങള്‍ എടുത്തിട്ട് പോവുകയാണ്. കാഷ്യറായിരുന്ന ക്രിസ്റ്റഫര്‍ കിന്‍സണ്‍ ആണ് കരടിയെ കണ്ടത്. അയാള്‍ തന്റെ രാത്രി ഷിഫ്റ്റിലിരിക്കുമ്പോഴാണ് കരടി കടയിലേക്ക് കയറി വന്നത്. താന്‍ ആകെ ഞെട്ടിപ്പോയി എന്ന് അയാള്‍ ഡെയ്‌ലി മെയിലിനോട് പറഞ്ഞു. ‘ആദ്യം ഞാന്‍ ഞെട്ടിപ്പോയി. കതക് തുറന്നിരിക്കുകയായിരുന്നു. പിന്നെയാണ് ഒരു കരടി വരുന്നത് കണ്ടത്’ എന്നാണ് അയാള്‍ പറഞ്ഞത്.

‘ആദ്യം താന്‍ പേടിച്ച് പോയി. അത് എന്ത് ചെയ്യും എന്ന് അറിയില്ലല്ലോ. അത് എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. പിന്‍വശത്തെ വാതില്‍ എന്റെ അടുത്തായിരുന്നു. അത് അക്രമിക്കാന്‍ വന്നാല്‍ അതുവഴി ഓടാം എന്നാണ് ഞാന്‍ തീരുമാനിച്ചത്. എന്നാല്‍, ആദ്യം പേടിച്ചുവെങ്കിലും പതിനഞ്ച് ഇരുപത് സെക്കന്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ ആയി അത് എന്തെങ്കിലും കഴിക്കാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് മനസിലായി’ എന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. ഒരു തവണ ഒന്നുമല്ല കരടി കടയിലേക്ക് വന്നത് രണ്ടോ മൂന്നോ തവണ അത് കടയിലേക്ക് കയറി വരികയും ആവശ്യത്തിന് കാന്‍ഡി എടുക്കുകയും തിരികെ പോവുകയും ആയിരുന്നു. വീഡിയോയില്‍ കാണുന്നതിനേക്കാളും വലുതായിരുന്നു കരടി എന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. കുറച്ചു കാന്‍ഡി പോയി എങ്കിലും കരടി ഉപദ്രവിച്ചില്ല എന്ന സമാധാനത്തിലാണ് അയ്യാള്‍.

വീഡിയോ :