ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് മാധ്യമ സെമിനാര്‍ നവംബര്‍ 12ന്: ഡോ ജോര്‍ജ് കാക്കനാട്ട് പ്രബന്ധാവതാരകന്‍

പി പി ചെറിയാന്‍

ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സൂം പ്ലാറ്റുഫോമില്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു .

‘സ്റ്റഡി ഓഫ് ക്രോസ് കള്‍ച്ചറല്‍ ഡിഫറെന്‍സസ് ആന്‍ഡ് അകല്‍ച്ചറേഷന്‍ ആക്‌സെപ്റ്റ്‌സ് ഓഫ് സെക്കന്‍ഡ് ജനറേഷന്‍ ഇന്ത്യന്‍ അമേരിക്കന്‍സ്’ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടര്‍ ജോര്‍ജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും. സമൂഹത്തില്‍ വളരെ ചര്‍ച്ചചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി സമര്‍പ്പിച്ച തീസീസിനാണ് ജോര്‍ജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിന്‍ ബോട്ടം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്

അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചന്‍ പുതുക്കളം, മൊയ്തീന്‍ പുത്തന്‍ചിറ, ജിന്‍സ്‌മോന്‍ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോന്‍) എന്നിവര്‍ സെമിനാറില്‍ പാനലിസ്റ്റ്കളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മാധ്യമപ്രവര്‍ത്തകര്‍ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രശസ്തര്‍ ഈ സമ്മേളന വിജയത്തിനായി ഇതിനകം തന്നെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി ജോര്‍ജ് , വൈസ് പ്രസിഡന്റ് അഞ്ചു ബിജിലി , സെക്രട്ടറി സാം മാത്യു ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത് , ട്രഷറാര്‍ ബെന്നി ജോണ്‍ , ജോയിന്റ് ട്രഷറാര്‍ പ്രസാദ് തിയോടിക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോര്‍ജ് , സണ്ണി മാളിയേക്കല്‍ , പി പി ചെറിയാന്‍, ടി സി ചാക്കോ എന്നിവര്‍ അടങ്ങിയ അഡൈ്വസറി ബോര്‍ഡുമാണ് ഈ യോഗത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് സെമിനാറില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.