മിനസോട്ടയിലെ ജില്ലാ ജഡ്ജിയായി ഗവര്‍ണര്‍ വീണ അയ്യരെ നിയമിച്ചു
പി പി ചെറിയാന്‍
മിനസോട്ട: മിനസോട്ടയിലെ സെക്കന്‍ഡ് ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ജില്ലാ കോടതി ജഡ്ജിമാരായി വീണ അയ്യരെയും ജെന്നിഫര്‍ വെര്‍ദേജയെയും നിയമിച്ചതായി ഗവര്‍ണര്‍ ടിം വാള്‍സ് പ്രഖ്യാപിച്ചു.
”വീണാ അയ്യരെ റാംസെ കൗണ്ടി ബെഞ്ചിലേക്ക് നിയമിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു,” ഗവര്‍ണര്‍ വാള്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ‘വീണായുടെ വൈവിധ്യമാര്‍ന്ന പരിശീലന പശ്ചാത്തലവും നമ്മുടെ നീതിന്യായ വ്യവസ്ഥ അത് സേവിക്കുന്ന പല സമൂഹങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ധാരണയും അവര്‍ ന്യായവും സമതുലിതവുമായ ഒരു ജഡ്ജിയായിരിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നു.’
മിനസോട്ടയിലെ ഇമിഗ്രന്റ് ലോ സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് വീണ അയ്യര്‍. അവര്‍ മുമ്പ് നിലാന്‍ ജോണ്‍സണ്‍ ലൂയിസില്‍ ഷെയര്‍ഹോള്‍ഡറും ലീഗല്‍ എയ്ഡ് ചിക്കാഗോയില്‍ ഈക്വല്‍ ജസ്റ്റിസ് വര്‍ക്ക്‌സ് ഫെല്ലോയുമായിരുന്നു.
മിനസോട്ട അപ്പീല്‍ കോടതിയിലെ ബഹുമാനപ്പെട്ട നതാലി ഹഡ്സണ്‍, നാലാമത്തെ ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റില്‍ സൂസന്‍ ബര്‍ക്ക്, ഇല്ലിനോയിസിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിനുള്ള യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയില്‍ മാത്യു കെന്നല്ലി എന്നിവരുടെ നിയമ ക്ലര്‍ക്ക് കൂടിയായിരുന്നു അയ്യര്‍.
മിനസോട്ട ഏഷ്യന്‍ പസഫിക് അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍, ഓഗ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് റീജന്റ്സിലും മിനിയാപൊളിസ് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ കമ്മ്യൂണിറ്റി അഡൈ്വസറി ബോര്‍ഡിലും അയ്യര്‍ സേവനമനുഷ്ഠിക്കുന്നു.
ബി.എ. ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എ.യും ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്നും ജെ.ഡി.ബിരുദവും നേടിയിട്ടുമുണ്ട്.