ഹൂസ്റ്റണില്‍ ഇന്ത്യന്‍ കലാസാംസ്‌കാരിക വസന്തമൊരുക്കാന്‍ ‘ദക്ഷിന്‍ ഫെസ്റ്റ്’ നവംബര്‍ 20ന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ വര്‍ണാഭമായ ആഘോഷത്തിന് അരങ്ങൊരുങ്ങുന്നു; ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍
ഹൂസ്റ്റണ്‍: ഇന്ത്യന്‍ കലയും സംസ്‌കാരവും പാരമ്പര്യവും ആഘോഷമാകുന്ന വര്‍ണാഭമായ സായാഹ്നത്തിന് ഹൂസ്റ്റണ്‍ മലയാളി സമൂഹം ഒരുങ്ങുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്ക റീജിയന്‍ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ദക്ഷിന്‍ ഫെസ്റ്റ് 2026’ നവംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ ഹൂസ്റ്റണിന് സമീപമുള്ള ഫ്രെസ്‌നോയിലെ സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച് ഹാളില്‍ നടക്കും.
കലയുടെ താളവും നാടന്‍ രുചിവൈവിധ്യങ്ങളും ആഘോഷത്തിന്റെ ആവേശവും ഒത്തുചേരുന്ന ദക്ഷിന്‍ ഫെസ്റ്റ്, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന് സാംസ്‌കാരിക പൈതൃകത്തിന്റെ മനോഹരമായ അനുഭവം സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.
അമേരിക്ക റീജിയന്‍ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പീറ്ററിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഗ്ലോബല്‍ മീഡിയ ഫോറം ചെയര്‍പേഴ്‌സണ്‍ റെയ്‌ന റോക്‌സ്, അമേരിക്ക റീജിയന്‍ വൈസ് പ്രസിഡന്റ് ബിജു ഇട്ടന്‍, പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ ലാല്‍ എബ്രഹാം എന്നിവരും പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ട്.
കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന കലാപ്രകടനങ്ങള്‍, നാടന്‍ രുചികള്‍ നിറയുന്ന ഭക്ഷ്യമേള, വൈവിധ്യമാര്‍ന്ന ഷോപ്പിംഗ് സ്റ്റാളുകള്‍, കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ എന്നിവയാണ് ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ നിറങ്ങളും സംഗീതവും നൃത്തവും ഒത്തുചേരുന്ന വേദി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വാദ്യകരമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ വനിതകളുടെ നേതൃത്വപാടവവും സര്‍ഗാത്മകതയും സാമൂഹിക പങ്കാളിത്തവും ഉയര്‍ത്തിക്കാട്ടുന്ന സാംസ്‌കാരിക സംരംഭം കൂടിയാണ് ദക്ഷിന്‍ ഫെസ്റ്റ്. മലയാളി സമൂഹത്തിനപ്പുറം വിവിധ ഇന്ത്യന്‍ ഭാഷാ-സാംസ്‌കാരിക വിഭാഗങ്ങളെ ഒരുമിപ്പിക്കുന്ന സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷവേദിയൊരുക്കുകയാണ് വനിതാ ഫോറത്തിന്റെ ലക്ഷ്യം.
പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ സ്വന്തം നാടിന്റെ കലാപാരമ്പര്യവും രുചികളും ഓര്‍മകളും പുതുതലമുറയുമായി പങ്കുവയ്ക്കാനുള്ള അവസരം കൂടിയായി ദക്ഷിന്‍ ഫെസ്റ്റ് മാറും. പരസ്പര സൗഹൃദങ്ങള്‍ പുതുക്കാനും പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ കൂട്ടായ്മ വഴിയൊരുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഗ്ലോമിസ്റ്റ് (Glowmyst), സ്ട്രാറ്റജിക് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (SFG) എന്നിവരാണ് പരിപാടിയുടെ പാര്‍ട്ണര്‍മാര്‍. ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്, ബിഗ് ബോട്ടില്‍ ലിക്കര്‍ സ്റ്റോര്‍, നെര്‍ക്കാഴ്ച എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ വിശദാംശങ്ങള്‍
തീയതി: നവംബര്‍ 20, 2026, വെള്ളിയാഴ്ച
സമയം: വൈകിട്ട് 6 മണി മുതല്‍
വേദി: St. James Knanaya Church Hall
1805 Avenue D, Frenso, TX 77545, USA
വെന്‍ഡര്‍ സ്റ്റാളുകള്‍ക്കായി ബന്ധപ്പെടുക: 972-369-9184
ഹൂസ്റ്റണിലെയും സമീപപ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ ഇന്ത്യന്‍ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ സാംസ്‌കാരിക ആഘോഷത്തിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം സ്വാഗതം ചെയ്യുന്നു.









