വിയന്ന മലയാളി ബേസില്‍ ഓസ്ട്രിയ അണ്ടര്‍-15 ദേശിയ ഫുട്‌ബോള്‍ ടീമിലേയ്ക്ക്
ജോബി ആന്റണി
വിയന്ന: ഓസ്ട്രിയയില്‍ സംഘടിപ്പിച്ച 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ദേശീയ ടീമിലേക്ക് മലയാളിയായ ബേസില്‍ തലപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഇത് ആദ്യമാണ് ഓസ്ട്രയയുടെ ദേശിയ ടീമിലേക്ക് ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്.
വിയന്നയില്‍ നഴ്‌സിംഗ് രംഗത്ത് ജോലിചെയ്യുന്ന മുവാറ്റുപുഴ സ്വദേശികളായ എല്‍ദോസ്-മേഴ്‌സി തലപ്പള്ളി ദമ്പതികളുടെ മകനാണ് ബേസില്‍. 5 വയസ്സ് മുതല്‍ കാല്‍പ്പന്തുകളിയെ പ്രേമിച്ച ബേസില്‍ പഠനത്തോടൊപ്പം ഫുട്‌ബോള്‍ ട്രെയ്‌നിങ്ങും ജീവിതത്തിന്റെ ഭാഗമാക്കി. നന്നേ ചെറുപ്പം വയസ് മുതല്‍ ഓസ്ട്രയയിലെ സ്പാര്‍ട്ട ഫുട്‌ബോള്‍ ക്‌ളബ്ബില്‍ കളിച്ച് തുടങ്ങിയ ബേസില്‍ തന്റെ നിരന്തരപ്രയത്‌നവും. മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവും ലഭിച്ചപ്പോള്‍ തേടിയെത്തിയത് ഓസ്ട്രിയയുടെ ദേശിയകുപ്പായമാണ്.
തീരെ ചെറുപ്പം മുതല്‍ ഫുട്‌ബോള്‍ ട്രെയ്‌നിങ്ങില്‍ പങ്കെടുക്കുന്ന ബേസില്‍ വിയന്നയ്ക്ക് സമീപമുള്ള ലോക്കല്‍ ക്ലബ്ബില്‍ കളിക്കുകയും നിരവധി തവണ മികച്ച കളിക്കാരനുള്ള അവാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. ഓസ്ട്രിയയിലെ സെന്റ് പൊള്റ്റന്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബേസില്‍ ഇപ്പോള്‍. സാനിയ തലപ്പള്ളി സഹോദരിയാണ്.