നടന്‍ കുണ്ടറ ജോണി അന്തരിച്ചു

കൊച്ചി: നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടന്‍ കുണ്ടറ ജോലി നിര്യാതനായി. മരണം ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു. 71 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം.

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ‘നിത്യവസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായ ‘മേപ്പടിയാന്‍ ആണ് അവസാന ചിത്രം.