വേഷപ്രച്ഛന്നയായി കിരണ്‍ ബേദി; അര്‍ദ്ധരാത്രിയിലെ സഞ്ചാരത്തില്‍ മനസിലാക്കിയത് ട്വിറ്ററില്‍ കുറിച്ചതിങ്ങനെ

രാത്രിയില്‍ വേഷം മാറി സ്‌കൂട്ടറില്‍ യാത്ര ചെയ്തു പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി. രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ എന്നു പരിശോധിക്കാനായിരുന്നു ഗവര്‍ണറുടെ വേഷം മാറിയുള്ള യാത്ര.

സല്‍വാര്‍ ധരിച്ച് തലവഴി ഷാളുകൊണ്ട് മൂടിയ ശേഷം സ്‌കൂട്ടറിനു പിന്നിലിരുന്നായിരുന്നു കിരണ്‍ ബേദിയുടെ സഞ്ചാരം. മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയാണ് കിരണ്‍ ബേദി.

അര്‍ധരാത്രി മുതല്‍ ആറുമണിവരെയായിരുന്നു യാത്ര. പുതുച്ചേരിയില്‍ സ്ത്രീകള്‍ രാത്രിയില്‍ താരതമ്യേന സുരക്ഷിതരാണെന്നു ബേദി പിന്നീട് ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു.