“ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ സാര്‍ എന്നാണു വരിക” തോമസ് ഐസക്കിന് ഏഴാം ക്ലാസുകാരന്റെ കത്ത്’ ധന മന്ത്രിയുടെ മറുപടി ഇങ്ങനെ “മറന്നിട്ടില്ല ശ്രീഹരീ…

ആലപ്പുഴ:മലയാളം എഴുതാനൊക്കെ ഞങ്ങള്‍ പഠിച്ചു. ഞങ്ങള്‍ക്ക് കേട്ടെഴുത്തെടുക്കാന്‍ എന്നാണ് സാര്‍ വരുന്നതെന്ന് ചോദിച്ച് ധനമന്ത്രിക്ക് കത്തെഴുതിയ ഏഴാംക്‌ളാസുകാരന്‍ ശ്രീഹരിക്ക് മറുപടി നല്‍കികൊണ്ടുള്ള തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്.

ചെട്ടിക്കാട് ശ്രീ ചിത്തിര മഹാരാജവിലാസം ഗവ. യുപി സ്‌കൂളിലെ ശ്രീഹരിയാണ് മന്ത്രിക്ക് കത്തയച്ചത്. സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനത്തിനെത്തിയ മന്ത്രി അന്ന് നല്‍കിയ വാക്കായിരുന്നു കേട്ടെഴുത്തെടുക്കാന്‍ വീണ്ടും വരുമെന്നത്. മന്ത്രി പറഞ്ഞതനുസരിച്ച് മലയാളം വായിക്കാനും എഴുതാനും തങ്ങള്‍ പഠിച്ചതായും കേട്ടെഴുത്തെടുക്കാന്‍ എന്നുവരുമെന്നറിയാന്‍ വേണ്ടിയാണ് ശ്രഹരി മന്ത്രിക്കു കത്തയച്ചത്. ശ്രീ ഹരിയുടെ കത്തിന് മന്ത്രിയുടെ മറുപടി ഇങ്ങന;

പ്രിയപ്പെട്ട ശ്രീഹരി,
മോന്റെ കത്ത് ഇന്നലെ കയ്യില്‍ കിട്ടി . വളരെ സന്തോഷം തോന്നി.മോനെപ്പോലെ ഒത്തിരി കുട്ടികള്‍ ഉണ്ടായിരുന്നല്ലോ അവിടെ . അവര്‍ എല്ലാവരും തന്നെ മലയാളം എഴുതാനും വായിക്കുവാനും പഠിച്ചു കാണുമല്ലോ ?

കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ ഞാന്‍ സ്‌കൂളില്‍ എത്തുന്നുണ്ട്, നിങ്ങളെ എല്ലാവരെയും കാണുവാന്‍ .

സ്‌നേഹത്തോടെ ,
തോമസ് ഐസക് .

ഫേസ്ബുക്കിലാണ് മന്ത്രി മറുപടിയും ശ്രീഹരിയുടെ കത്തും പോസ്റ്റ് ചെയ്തത്.