ഐഎസ്എല്‍ ആവേശം:നിലനില്‍ക്കാന്‍ കൊല്‍ക്കത്തയ്ക്കിന്നു ജയിക്കണം;വമ്പന്‍ ജയം ശീലമാക്കാനുറച്ച് പൂനെയും

ഐഎസ്എല്ലില്‍ ഇന്നത്തെ മല്‍സരത്തില്‍, എഫ്സി പൂനെ സിറ്റി നിലവിലുള്ള ചാമ്പ്യന്മാരായ എടികെയെ നേരിടും.പൂനയിലെത്തുമ്പോള്‍ കൊല്‍ക്കത്തയിലേറ്റ വമ്പന്‍ പരാജയത്തിന് പകരം വീട്ടുക എന്നതും എടികെ ലക്ഷ്യം വയ്ക്കുന്നു.

നിലവിലുള്ള ചാമ്പ്യന്മാരായ എടികെ-യോട് കൊമ്പു കോര്‍ക്കുമ്പോള്‍ ഫൈനല്‍ തേര്‍ഡില്‍ കൂടുതല്‍ കൃത്യത പാലിക്കുന്നതിനായിരിക്കും പൂനെ ശ്രമിക്കുക. അതേ സമയം, കൊല്‍ക്കത്തയ്ക്കെതിരെ വമ്പന്‍ ജയങ്ങള്‍ ശീലമാക്കിയ പൂനെ സ്വന്തം തട്ടകത്തിലും അനായാസ ജയമാണ് മോഹിക്കുന്നത്. അതിനു പ്രാപ്തിയുള്ള ടീമാണ് പൂനെ.

അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി-യെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയായിരിക്കും അവര്‍ പൂനെയിലെത്തുക. പൂനെയ്ക്കെതിരേ ജയിക്കേണ്ടത് മല്‍സരത്തിലെ നിലനില്‍പ്പിനും അതോടൊപ്പം ആത്മാഭിമാനത്തിന്റെ പ്രശ്നവുമാണ് കൊല്‍ക്കത്തയ്ക്ക്.
നേര്‍ക്കു നേര്‍:

സാദ്ധ്യത ലൈനപ്പുകള്‍

എഫ്സി പൂനെ സിറ്റി

ഗോള്‍കീപ്പര്‍: വിശാല്‍ കെയ്ത്

ഡിഫന്റര്‍മാര്‍: സാര്‍ത്ഥക് ഗോലുയി, ഗുര്‍തേജ് സിംഗ്, റാഫേല്‍ ലോപ്പസ് ഗോമസ്, ലാല്‍ച്യുവാന്‍മാവിയ ഫനായി

മിഡ്ഫീല്‍ഡര്‍മാര്‍: ആദില്‍ ഖാന്‍, ആഷിക് കുരുനിയന്‍, ഡിയാഗോ കാര്‍ലോസ്, ജോനാഥന്‍ ലൂക്കാ മാര്‍സെലിഞ്ഞ്യോ

ഫോര്‍വാര്‍ഡുകള്‍: എമിലിയാനോ അല്‍ഫാരോ

എടികെ:
ഗോള്‍കീപ്പര്‍: ദേബ്ജിത് മജുംദര്‍

ഡിഫന്റര്‍മാര്‍: അശുതോഷ് മേത്ത, ജോര്‍ഡി മോണ്ടല്‍, ടോം തോര്‍പ്, പ്രബീര്‍ ദാസ്

മിഡ്ഫീല്‍ഡര്‍മാര്‍: സെക്വിന, റയാന്‍ ടെയ്‌ലര്‍, കോണര്‍ തോമസ്, ഹിതേഷ് ശര്‍മ്മ, ജയേഷ് റാണെ

ഫോര്‍വാര്‍ഡ്: റോബിന്‍ സിംഗ്