വിയന്ന മലയാളി തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു മെയ് 16ന് പ്രകാശം ചെയ്യും

മലയാള ഭാഷയ്ക്ക് അതുല്യമായ ആദ്യ നിഘണ്ടു സമ്മാനിച്ച അര്‍ണോസ് പാതിരിയുടേയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും ജന്മാടുകളില്‍ നിന്നും അധികം അകലെയല്ലാത്ത വിയന്ന നഗരത്തിലാണ് സപ്തഭാഷ നിഘണ്ടുവും സാരഗ്രഹണം ചെയ്തതെന്നത് ഒരു ചരിത്രിമിത്തമാകാം.

വിയന്ന: ഓസ്ട്രിയന്‍ മലയാളിയായ ആന്റണി പുത്തന്‍പുരയ്ക്കല്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടു മെയ് 16ന് വിയന്നയില്‍ പ്രകാശനം ചെയ്യും. ഓസ്ട്രിയയിലെ സാമൂഹ്യ രാഷ്ട്രിയ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, മലയാളം, ഹിന്ദി എന്നീ സപ്തഭാഷകളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജപ്പെടുന്ന രീതിയിലാണ് സമഗ്രവും സചിത്രവുമായ ഈ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. സംസാരഭാഷയില്‍ിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങളും ഉള്‍ക്കൊള്ളുന്ന പുതിയ ബഹുഭാഷ നിഘണ്ടു ഓസ്ട്രിയയില്‍ നിന്നും ഒരു മലയാളിയിലൂടെ വെളിച്ചം കാണുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

മലയാള ഭാഷയ്ക്ക് അതുല്യമായ ആദ്യിഘണ്ടുക്കള്‍ സമ്മാനിച്ച അര്‍ണോസ് പാതിരിയുടേയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെയും ജന്മാടുകളില്‍ നിന്നും അധികം അകലെയല്ലാത്ത വിയന്ന നഗരത്തിലാണ് സപ്തഭാഷ നിഘണ്ടുവും സാരഗ്രഹണം ചെയ്തതെന്നത് ഒരു ചരിത്രിമിത്തമാകാം. സമാഹര്‍ത്താവിന്റെ ഒരു പതിറ്റാണ്ട് കാലം നീണ്ടുനിന്ന കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നിരവധി വര്‍ഷങ്ങളുടെ കഠിന പ്രയത്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷിക്കുന്നുവെന്നു സമാഹര്‍ത്താവായ ആന്റണി പറഞ്ഞു.

വര്‍ണ്ണചിത്രങ്ങള്‍ അടങ്ങിയ 356 പേജുകളുള്ള നിഘണ്ടുവില്‍ അറുപത്തിരണ്ട് വിഷയങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത ഇരുപത്തിനാലായിരത്തോളം വാക്കുകള്‍ ഏഴുഭാഷകളിലായി ഉപയോഗിച്ചട്ടുണ്ട്. ഇതില്‍ 23500 നാമ പദങ്ങളും, 450 ക്രിയാപദങ്ങളും, ഭേദകങ്ങളും, മുന്‍പദങ്ങളും ഉള്‍പ്പെടെ ല്കിയിരിക്കുന്ന എല്ലാ വാക്കുകള്‍ക്കും അന്തരാഷ്ട്ര ഉച്ചാരണ ലിപിയും ല്കിയട്ടുണ്ട്. കൂടാതെ വിവിധ വിഷയത്തിലുമുള്ള സാധാരണ പദങ്ങള്‍ മുതല്‍ ശാസ്ത്രീയ സാങ്കേിതക പദങ്ങളും ചിത്രങ്ങളുടെ സഹായത്തോടെ നിഘണ്ടുവില്‍ ലഭിക്കും.

ഇത്രയധികം പ്രവൃത്തി പദങ്ങള്‍, വിശേഷണ പദങ്ങള്‍, സ്ഥാനനിര്‍ണ്ണയ പദങ്ങള്‍ എന്നിവ ഒറ്റ പുസ്തകത്തില്‍ ലഭ്യമാക്കിയിരിക്കുന്നുവെന്ന പ്രത്യകതയും ഈ നിഘണ്ടുവിനെ വേറിട്ടതാക്കുന്നു. ഒരേ സമയം ഒരു നിഘണ്ടുവും വിജ്ഞാകോശവുമായി ഉപയോഗിക്കാന്‍ സാധിക്കുന്ന സവിശേഷ ഗ്രന്ഥം കൂടിയാണ് ഇത്. അുവാചകായ ഒരാള്‍ക്ക് അുദി ജീവിതത്തില്‍ പ്രയോജപ്പെടുന്ന പദങ്ങളുടെയും വസ്തുക്കളുടെയും വിവരണം മറ്റു പരിശോധകള്‍ ഒഴിവാക്കി വളരെ വേഗത്തില്‍ കൃത്യമായി കണ്ടെത്താവുന്ന തരത്തിലാണ് നിഘണ്ടുവിന്റെ പേജുകള്‍ വ്യിസിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, വായശാല എന്നിങ്ങനെ ഭാഷയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും പുതിയ നിഘണ്ടു പ്രയോജപ്രദമാകും. അതേസമയം ഭാഷാപഠത്തില്‍ താല്പര്യമുള്ളവര്‍ക്ക് ഇത്തരത്തില്‍ ലഭിക്കുന്ന ഒരു അമൂല്യ ഗ്രന്ഥം കൂടിയാണിത്. എഡിന്‍ബറോ യൂണിവേഴ്സിറ്റിയിലെ ഭാഷാശാസ്ത്രജ്ഞായ ആര്‍. ഇ ആഷറാണ് സപ്തഭാഷ നിഘണ്ടുവില്‍ ഉപയോഗിച്ചിരിക്കുന്ന ഏഴുഭാഷകളുടേയും മുഖ്യപരിശോധകന്‍. ബഹുഭാഷ പണ്ഡിതായ ആഷര്‍ തന്നെയാണ് നിഘണ്ടുവിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നതും. യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച ‘ഭാഷാവത്സരം 2001’, ഓസ്ട്രിയന്‍ ഫെഡറല്‍ മിനിസ്ട്രി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെയെല്ലാം ഔദ്യോഗിക അംഗീകാരവും സപ്തഭാഷ നിഘണ്ടുവിന് ഇതിാേടകം ലഭിച്ചുകഴിഞ്ഞു.