സുഗന്ധദ്രവ്യ ഗവേഷകയുടെ കൊലപാതകം ; സെക്ക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍
പ്രശസ്ത സുഗന്ധദ്രവ്യ ഗവേഷകയും മോഡലുമായ മോണിക്ക ഗുര്‍ഡെയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സെക്ക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. മോണിക്ക താമസിച്ചിരുന്ന ഫ്ലാറ്റായ സപ്നരാജ് വാലിയിലെ സെക്യൂരിറ്റി ജീവനക്കാരനായ രാജ്കുമാര്‍ സിങ്ങാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു മോണിക്കയുടെ മൃതദേഹം നഗ്നമാക്കി വീട്ടിലെ കട്ടിലിനോട് ചേര്‍ന്ന് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. മുപ്പത്തൊമ്പതുകാരിയായ മോണിക്കയുടെ കയ്യും കാലും വരിഞ്ഞുകെട്ടിയ നിലയിലായിരുന്നു.മോഷണം നടത്തിയതിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ മോഷ്ടിച്ച എ.ടി.എം കാര്‍ഡുമായി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മോണിക്കയുടെ ഫ്ലാറ്റില്‍ നിന്നും എ.ടി.എം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു. കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് കൊലാപാതകിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഇയാള്‍ക്ക് സഹായികള്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദ്യം ചെയ്യലിന് ശേഷം മാത്രമേ അറിയുവാന്‍ കഴിയു എന്നാണു പോലീസ് പറയുന്നത്.