കാര്‍ ഷോറും ഉടമയ്ക്ക് സിഐടിയു പ്രവർത്തക(അതോ ഗുണ്ടകളോ) രുടെ ക്രൂരമര്‍ദനം (വീഡിയോ)

hjeeeeeഇടപ്പള്ളിയിലെ യൂസ്ഡ് കാര്‍ ഷോറും ഉടമയാണ് സിഐടിയു പ്രവർത്തകരുടെ ക്രൂരമര്‍ദനത്തിന് ഇരയായത്. ഇടപ്പള്ളി റയില്‍വെ സ്റ്റേഷന്‍ റോഡിലെ കൊണ്ടോടി കാര്‍ വേള്‍ഡില്‍ തിങ്കളാഴ്ചരാവിലെയാണ് സംഭവം. കുറച്ചുദിവസംമുമ്പ് ഷോറൂമില്‍നിന്ന് വാങ്ങിയ കാര്‍ വേണ്ടന്നും പണം തിരികെ നല്‍കണമെന്നുമാവശ്യപ്പെട്ട് മഹേഷ് എന്ന് പരിചയപ്പെടുത്തിയ ഒരാളും സുഹൃത്തുമാണ്  ആദ്യം എത്തിയത്. വന്നയാള്‍ സി പി എം പ്രദേശികനേതാവെന്നാണ് മഹേഷ് പരിചയപ്പെടുത്തിയത്. കാര്‍ തിരികെയെത്തിച്ചാല്‍ പണം നല്‍കാമെന്ന് കടയുടമ പറഞ്ഞെങ്കിലും ഉടന്‍ പണം വേണമെന്നായിരുന്നു  ഇവരുടെ ആവശ്യം.  ആവശ്യം അംഗീകരിക്കുവാന്‍ തയ്യാറാകാത്തത് കാരണം വന്നവര്‍ ഉടമയെയും കടയുടമയ്ക്കും ബന്ധുവിനും മര്‍ദിക്കുകയും അതിനു ശേഷം ഇവര്‍ വിളിച്ചു വരുത്തിയ സി ഐ ടി യു പ്രവര്‍ത്തകര്‍   സംഘമായെത്തി മര്‍ദിച്ചു.ഇവര്‍ പോയതിനുപിന്നാലെ രണ്ടാമത്തെ സംഘവുമെത്തി ആക്രമണം തുടരുകയായിരുന്നു. കടയുടമയ്ക്കും ജീവനക്കാരനും മര്‍ദനമേറ്റു.കസേരകളും മറ്റും അടിച്ചുതകര്‍ത്തു.പൊലിസെത്തിയപ്പോഴാണ് അക്രമികള്‍ പിരിഞ്ഞുപോയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നാണ് വിവരം.

<iframe width=”560″ height=”315″ src=”https://www.youtube.com/embed/25J6UlJnaVo” frameborder=”0″ allowfullscreen></iframe>