ഏറ്റവും വേഗം കുറവ് ജിയോയ്ക്ക് എന്ന് റിപ്പോര്‍ട്ട്

dbf754567fa5a892 പരസ്യത്തില്‍ പറയുന്നത് പോലെയല്ല അംബാനിയുടെ ജിയോയുടെ പ്രവര്‍ത്തനം എന്ന് ട്രായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വേഗതയുള്ള 4ജി എന്ന അവകാശവാദവുമായി രംഗത്ത് വന്ന ജിയോ. സത്യത്തില്‍ ഏറ്റവും വേഗം കുറഞ്ഞ 4ജി എന്ന്‍ പറയുന്നതാണ് ശരി. കാരണം നിലവില്‍ രാജ്യത്ത് വിപണിയിലുള്ളതില്‍ ഏറ്റവും വേഗത കുറഞ്ഞ 4ജി ഇന്റര്‍നെറ്റ് കണക്ഷനാണ് ജിയോയുടേതെന്നാണ് ട്രായിയുടെ  മൈസ്പീഡ് എന്ന വെബ്‌സൈറ്റില് പറയുന്നത്. സെക്കന്‍ഡില്‍ 6.2 എംബി മാത്രമാണ് ജിയോയുടെ വേഗത. നിലവിലുള്ള അഞ്ച് സേവനദാതാക്കള്‍ നല്‍കുന്നതില്‍ ഏറ്റവും കുറഞ്ഞ വേഗതയാണിത്. എയര്‍ടെല്ലിന്റേതാണ് ഏറ്റവും കൂടിയ വേഗത-11.4 എംബിപിഎസ്. റിലയന്‍സ് 7.9, ഐഡിയ 7.6, വോഡഫോണ്‍ 7.3 എന്നിങ്ങനെയാണ് മറ്റു സേവനദാതാക്കള്‍ നല്‍കുന്ന വേഗത.  വമ്പന്‍ ഒഫറുകളുമായി രംഗത്ത് വന്ന ജിയോ. യുവാക്കളുടെ ഇടയില്‍ ഹരമായി മാറിക്കഴിഞ്ഞു.അതേസമയം നെറ്റ്വര്‍ക്ക് കിട്ടാത്തതും വേഗത കുറവും ജിയോയ്ക്ക് പാരയായി മാറിക്കഴിഞ്ഞു.