വരുണ്‍ ഗാന്ധിയുടെ ഹണി ട്രാപ് ചിത്രങ്ങള്‍ വൈറല്‍ ആയി ; വിഷയത്തില്‍ മൌനം പാലിച്ച് ബി ജെ പി

x23-14772032 ബിജെപി നേതാവും കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ അകപ്പെട്ടു എന്ന വാര്‍ത്ത‍കള്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധിയുടെത് എന്ന പേരില്‍ ലൈംഗിക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ആള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളാണ് ഇവ. എന്നാല്‍ ഇത് വരുണ്‍ ഗാന്ധിയാണോ എന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഇല്ല. വരുണ്‍ ഹണി ട്രാപ്പില്‍ പെട്ട് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇല്ല. ആരോപണങ്ങളെല്ലാം തന്നെ വരുണ്‍ ഗാന്ധി നിഷേധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കാര്യമായ പ്രതികരണങ്ങളിലേക്ക് ബിജെപിയും കടന്നിട്ടില്ല. എന്നാല്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എഡ്മണ്ട് അലന്‍ എന്ന് അമേരിക്കന്‍ അഭിഭാഷകനാണ് വരുണ്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ എഡ്മണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി വിവാദമായത്. വിവാദ ആയുധ ഇടപാടുകാരനാണ് അഭിഷേക് വര്‍മ. ഈ അഭിഷേക് വര്‍മയാണ് വരുണ്‍ ഗാന്ധിയെ വിദേശ വനിതകളെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍ പെടുത്തിയത് എന്നാണ് ആരോപണം.
x23-1477203222-varun