താന്‍ നിരപരാധി എന്ന് കൌണ്‍സിലര്‍ ജയന്തന്‍ ; ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളത്

vdfvfkതനിക്കെതിരായ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും കള്ളക്കേസാണെന്നും ബലാല്‍സംഗക്കേസില്‍  ആരോപിതനായ വടക്കാഞ്ചേരി വാര്‍ഡ് കൗണ്‍സില്‍ പി.എന്‍ ജയന്തന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപത്തുള്ള മിണാലൂര്‍ വാര്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടയാളാണ് പി എന്‍ ജയന്തന്‍. “ആഗസ്ത് മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്‍വലിച്ചൂകൊണ്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതയില്‍ 164 മൊഴി  നല്‍കുകയും ചെയ്തു. യുവതിയും ഭര്‍ത്താവും മൂന്ന് ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു.” അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണം ഉന്നയിച്ചതെന്നും  ജയന്തന്‍ പറയുന്നു. പിന്നീട് യുവതിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട തന്നെ സമീപിച്ചിരുന്നു. കള്ള പരാതിയ്ക്ക് പിന്നാലെ പോകാന്‍ തനിക്ക് കഴിയില്ല,  നിയമപരമായ നടപടി സ്വീകരിക്കാമെന്ന് അവര്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും ജയന്തന്‍ പറയുന്നു. സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവര്‍ത്തകനാണ് ജയന്തന്‍.  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ചിലെ വടക്കാഞ്ചേരി മണ്ഡലം കാല്‍നട ജാഥയുടെ സ്ഥിരാംഗവുമായിരുന്നു പി എന്‍ ജയന്തന്‍. ജയന്തിന്റെ സഹോദരനാണ് കുറ്റം ആരോപിക്കപ്പെട്ട ജനീഷ്. സിപിഐഎം ഏരിയാ സെക്രട്ടറിയെ പരാതി അറിയിച്ചപ്പോള്‍ ഒത്തുതീര്‍പ്പിലെത്താം എന്നായിരുന്നു മറുപടി പറഞ്ഞതെന്നാണ് യുവതി പറഞ്ഞത്. കൗണ്‍സിലറാകുന്നതിന് മുമ്പ് ഡിവൈഎഫ്‌ഐയുടെ ബ്ലോക്ക് പ്രസിഡന്റായിരുന്നു പി എന്‍ ജയന്തന്‍. ആദ്യമായാണ് ജയന്തന്‍ ജനപ്രതിനിധിയാകുന്നത്.