വടക്കാഞ്ചേരി ; ജയന്തന്‍ നല്ലവന്‍ ; യുവതി തട്ടിപ്പുകാരിയെന്നു ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍
വടക്കാഞ്ചേരി സംഭവത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച യുവതി തട്ടിപ്പുകാരിയാണ് എന്ന് യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. മറ്റുള്ളവര്‍ക്ക് എതിരെ കേസ് കൊടുത്തു പണം തട്ടുവാനുള്ള സാമര്‍ത്ഥ്യം അവള്‍ക്കുണ്ട് ജയന്തന്‍ നല്ലവനാണ് അയാള്‍ ഇവരുടെ കയ്യില്‍നിന്നും പണം വാങ്ങിയെന്ന് വിശ്വസിക്കുന്നില്ല എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കൊടുക്കുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. പണം തട്ടാനാണ് ഉദ്ദേശമെന്നും മാതാപിതാക്കള്‍ പറഞ്ഞു. തങ്ങളുടെ മകനും യുവതിയും നിയമപരമായി വിവാഹിതര്‍ അല്ലെന്നും അവരുടെ കുട്ടികള്‍ക്ക് പോലും അമ്മയെ ഇഷ്ടമല്ല എന്നും വര്‍ഷങ്ങളായി കുട്ടികള്‍ തങ്ങളുടെ കൂടെയാണ് കഴിയുന്നത് എന്നും മാതാപിതാക്കള്‍ വെളിപ്പെടുത്തി. നേരത്തെ ജയന്തനും തങ്ങളുടെ മകനും സുഹൃത്തുക്കളായിരുന്നു. തങ്ങളുടെ സ്വത്ത് മുഴുവന്‍ മകനും മരുമകളും ചേര്‍ന്ന് ധൂര്‍ത്തടിച്ചു. ഉള്ള സ്വത്ത് കൂടി സ്വന്തമാക്കാനുള്ള ഇവരുടെ നീക്കം മുന്നില്‍ക്കണ്ട് തങ്ങള്‍ മെഡിക്കല്‍ കോളേജ് പൊലീസിന് നേരത്തെ പരാതി നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. യഥാർഥ വസ്തുതകൾ മറച്ചുവെച്ച് അസത്യങ്ങൾ പ്രചരിക്കുന്നത് അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പത്രസമ്മേളനം നടത്തുന്നതെന്നും അവർ വ്യക്തമാക്കി.