നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ സിമൻറ്​ വ്യാപാരി തൂങ്ങി മരിച്ചു. ഇരിട്ടിക്കടുത്ത വിളക്കോട്ടെ വ്യാപാരി കെ. ബാബു (42) വാണ് തന്‍റെ കടമുറിക്കുള്ളിൽ തൂങ്ങി മരിച്ചത്. കറന്‍സി ക്ഷാമത്തെ തുടര്‍ന്ന് വ്യാപാരം നഷ്ടത്തിലായതാണ് മരണത്തിന് കാരണമെന്ന് സൂചന. നിര്‍മാണ മേഖലയിലെ സ്തംഭനാവസ്ഥയെ തുടര്‍ന്ന് ബാബുവിന്‍െറ വ്യാപാരം പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പലരില്‍ നിന്നുമായി വന്‍ തുക ലഭിക്കാനുണ്ടായിരുന്നു. സിമന്‍റ് വാങ്ങിയ വകയില്‍ ഡീലര്‍മാര്‍ക്കും കടപ്പെട്ടു നില്‍ക്കുന്നതിന്‍െറ വേവലാതി പലരോടും പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.