വേള്‍ഡ് മലയാളി ഫെഡറേഷന് സൗദിയുടെ വ്യാവസായിക നഗരമായ ജൂബൈലില്‍ പ്രൗഢ ഗംഭീര തുടക്കം


ജൂബൈല്‍: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്‌ള്യു.എം.എഫ്) സൗദിയുടെ വ്യാവസായിക നഗരമായ ജൂബൈലില്‍ പുതിയ യുണിറ്റ്. സൗദിയുടെ മണ്ണില്‍ മലയാളികളെ ആഗോള മലയാളി സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ലഷ്യവും മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്ന സൗദി പ്രൊവിന്‍സ് കൂടുതല്‍ സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും.

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ജുബൈല്‍ യൂണിറ്റിന്റെ ഉത്ഘാടനം നുഹ് പാപ്പിനശേരി നിര്‍വഹിച്ചു. ഷമീര്‍ യൂസഫ് അധ്യക്ഷത വഹിച്ചു. നാസര്‍ പെരുമ്പാവൂര്‍, ബാപ്പു തേഞ്ഞിപ്പലം, സ്റ്റാന്‍ലി ജോസ്, സിദ്ദിഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷിജാസ് സ്വാഗതവും, നാസര്‍ ലൈസ് നന്ദിയും പറഞ്ഞു. മുഹമ്മദ് കായംകുളം, നജീബ് എരമംഗലം, അബ്ദുസലാം കരുനാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നൂഹ് പാപ്പിനശേരി രക്ഷാധികാരിയായും, ഭാരവാഹികളായി നാസര്‍ പെരുമ്പാവൂര്‍ (പ്രസിഡന്റ്), ബാപ്പു തേഞ്ഞിപ്പലം, റെജി കുര്യന്‍ (വൈസ് പ്രസിഡന്റുമാര്‍), ഷിജാസ് എരമംഗലം (സെക്രട്ടറി), വിപിന്‍, സയ്ദ് മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാര്‍), നൗഷാദ് മുത്തലീഫ് (ട്രഷറര്‍), റാഫി മരോട്ടിക്കല്‍ (ഹ്യൂമാനിറ്റി, മീഡിയ കണ്‍വീനര്‍) എന്നിവര്‍ തിരഞ്ഞടുക്കപ്പെട്ടു.

ംാളഹീഴീകിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.

രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.