പിഐഒ കാര്‍ഡ്, ഒസിഐ കാര്‍ഡ് ആക്കി മാറ്റാനുള്ള കാലവധി ജൂണ്‍ 30 വരെ നീട്ടി


ബംഗ്‌ളൂരു: പിഐഒ (പഴ്‌സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഉള്ളവര്‍ അത് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ) കാര്‍ഡ് ആക്കി മാറ്റാനുള്ള കാലവധി ജൂണ്‍ 30 വരെ നീട്ടി. ബംഗ്‌ളൂരുവില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു സംസാരിക്കവയെയാണ് തീരുമാനം അറിയിച്ചത്. ഇതിന് പിഴ ഈടാക്കില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. പിഐഒകാര്‍ഡ് ഉള്ളവര്‍ അത് ഒസിഐ കാര്‍ഡ് ആക്കി കഴിവതും വേഗം മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.