വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ; പാമ്പാടി കോളേജ് അടിച്ചു തകര്‍ത്തു
വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പാമ്പാടി കോളേജ് അടിച്ചു തകര്‍ത്തു. കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ സംഘടനകൾ കോളേജിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും വിദ്യാർഥികളും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് വലയം ഭേദിച്ച് ഉള്ളിൽ കടന്ന പ്രവർത്തകർ കോളജ് തല്ലി തകർത്തു. ഓഫിസ് കെട്ടിടത്തിലെ മുഴുവൻ ക്ലാസ് മുറികളും ഉപകരണങ്ങളും പ്രവർത്തകർ അടിച്ചു തകർത്തു.പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകള്‍ നടത്തിയ മാർചാണ് അക്രമാസക്തമായത്. കോളേജില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനു നേരെ വിദ്യാർഥികൾ കല്ലെറിഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. കോളേജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് ജീപ്പിെൻറ ചില്ല് പ്രവർത്തകർ എറിഞ്ഞു തകര്‍ത്തു. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതോടെ പ്രവർത്തകർ പൊലീസ് വലയം ഭേദിച്ച് കോളജിലേക്ക് ഇരച്ചുകയറി. കോളേജ് വളപ്പിൽ കടന്ന പ്രവര്‍ത്തകര്‍ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും സ്ഥാപനത്തിനു നേരെ കല്ലേറു നടത്തുകയും ചെയ്തു. ഒാഫീസ് മുറികളും ക്ലാസ്മുറികളും അടിച്ചു തകർക്കുകയുമായിരുന്നു.മാനേജുമെൻറിെൻറ പീഡനത്തെത്തുടർന്നാണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്ന് വിദ്യാർഥി നേതാക്കൾ ആരോപിച്ചു. പ്രദേശത്തു വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ കോളജ് പരിസരത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് കോഴിക്കോട് നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയി (18)യെ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥിയായ ജിഷ്ണുവിനെ പരീക്ഷക്ക് കോപ്പിയടിച്ചതിെൻറ പേരില്‍ ജിഷ്ണുവിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി പരാതിയുയർന്നിരുന്നു. തുടര്‍ന്ന്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയരുകയായിരുന്നു. വിഷയത്തില്‍ ആദ്യം ഇടപെടാതിരുന്ന വിദ്യര്‍ത്ഥി സംഘടനകള്‍ അവസാനം ഇടപെടുകയായിരുന്നു.