വീട്ടുകാരുമായുള്ള തര്‍ക്കം അമ്മ രണ്ടു വയസുള്ള കുഞ്ഞിനെ ഒന്നാം നിലയില്‍ നിന്നും വലിച്ചെറിഞ്ഞു (വീഡിയോ)

ന്യൂഡല്‍ഹി : വെറും രണ്ടുവയസു മാത്രം പ്രായമുള്ള തന്‍റെ കുഞ്ഞിനോട് സ്വന്തം അമ്മ കാട്ടിയ ക്രൂരതയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. സോനു ഗുപ്ത (26) എന്ന യുവതിയാണ് മകനെ ക്രൂര പീഡനത്തിനിരയാക്കിയത്. ഭര്‍ത്താവിന്‍റെ വീട്ടുകാരോടുള്ള തർക്കത്തെ തുടർന്നാണ് യുവതി ഉറങ്ങിക്കടന്ന മകനെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്കെറിഞ്ഞത്. തലക്കും മുഖത്തും ഗുര​ുതര പരിക്കേറ്റ രണ്ടുവയസുകാരൻ അൻഷു ഇപ്പോള്‍ എയിംസ്​ ആശുപത്രിയിൽ ചികിത്​സയിലാണ്​. യുവതിയുടെ ഭര്‍ത്താവായ നിതിൻ ഗുപ്​ത വീട്ടില്‍ സ്​ഥാപിച്ച സി.സി.ടി.വി ക്യാമറയിലാണ്​ സോനുവി​െൻറ ക്രൂരത പതിഞ്ഞത്​. സോനുവി​െൻറ മൃഗീയ പെരുമാറ്റം തെളിയിക്കുന്നതിന്​ താൻ സ്​ഥാപിച്ചതാണ്​ ക്യാമറയെന്ന്​ ഭർത്താവ്​ പറഞ്ഞു. കട്ടിലിലിരുന്ന് സോനു ഗുപ്ത ഭര്‍തൃമാതാവിനോടും പിതാവിനോടും വാഗ്വാദത്തിലേര്‍പ്പെടുന്നതും സാധനങ്ങള്‍ വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് കട്ടിലില്‍ ഉറങ്ങിക്കിടന്ന മകനെ എടുത്ത് താഴേക്കുള്ള പടിക്കെട്ടിനടുത്തെത്തുന്ന ഇവര്‍ വാതില്‍ തുറന്ന് കുഞ്ഞിനെ താഴേക്കിടുന്നതും പിന്നാലെയെത്തിയ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും കുഞ്ഞിനെ രക്ഷിക്കാന്‍ താഴേക്ക് ഓടുന്നതും വീഡിയോയിലുണ്ട്. ആ സമയം യുവതി വിരല്‍ ചൂണ്ടി ഇവരെ എന്തക്കയോ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ജനുവരി 11ന് വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നതെന്ന് സിസിടിവിയിലെ സമയത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ജനുവരി 24 നാണ് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയത് . സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടല്ല എന്ന് പോലീസ് അറിയിച്ചു.