ഇ. അഹമ്മദിെൻറ ഖബറടക്കം നാളെ കണ്ണൂരിൽ ; ബജറ്റ് അവതരണം അനിശ്ചിതത്വത്തില്‍
ന്യൂഡൽഹി : അന്തരിച്ച മുസ്ലീം ലീഗ് ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിെൻറ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിെൻറ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന് വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെയാണ് പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെല്ലാം ആദരാഞ്ലി അർപ്പിക്കും. പിന്നീട് രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോെട്ടക്ക് തിരിക്കും.വിമാനത്താവളത്തിന് സമീപമുള്ള ഹജ് ഹൗസിൽ ഒരു മണിക്കൂേറാളം പൊതുദർശനത്തിന് വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്ജലികൾ അർപ്പിച്ചശേഷം ലീഗ് ഹൗസിലേക്ക് കൊണ്ടുപോകും. ആദരാഞ്ജലികൾ അർപ്പിക്കാൻ അവിടെയും ഒരു മണിക്കൂറോളം സമയം നൽകും. ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. നാളെ കണ്ണൂരിലാണ് ഖബറടക്കം. അതേസമയം ഇ അഹമ്മദിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ബജറ്റ് മാറ്റുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ല . കേന്ദ്രസർക്കാർ സ്പീക്കറുമായി ആലോചിക്കുകയാണെന്നും അന്തിമ തീരുമാനം ആയില്ലെന്നും കേന്ദ്ര സർക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.