മോദിയെ വിമര്‍ശിച്ച് നടി ഗൌതമി ; തമിഴ്‌നാടിന്റെ ആശങ്കകള്‍ മോദി അവഗണിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ സിനിമാ താരം ഗൌതമി രംഗത്ത്. തമിഴ്‌നാടിന്റെ ആശങ്കകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്ന് ഗൗതമി വിമര്‍ശിച്ചു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സംശയങ്ങളും ദുരൂഹതയും നീക്കണമെന്ന് ആവശ്യപ്പെട്ട് ഗൗതമി നല്‍കിയ കത്തിന് മറുപടി നല്‍കാത്തത് കാരണമാണ് താരം ഇപ്പോള്‍ ഇത്തരത്തില്‍ പ്രതികരിചത്. തന്‍റെ ബ്ലോഗിലൂടെയാണ് ഗൌതമി മോദിയുടെ അവഗണന ചൂണ്ടിക്കാട്ടിയത്. തമിഴ്‌നാടിന്റെ ആശങ്കകള്‍ മോദി അവഗണിച്ചു. ഡിജിറ്റലൈസേഷന്റെ ചാംപ്യനെന്ന് അവകാശപ്പെടുകയും സോഷ്യല്‍മീഡിയയെ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്ത മോദി താന്‍ അയച്ച കത്തിനോട് പ്രതികരിക്കാന്‍ പോലും തയാറായില്ല. അതീവ ദു:ഖത്തോടെ ഒരു പൗരന്‍ ഉന്നയിക്കുന്ന ചോദ്യം എങ്ങനെ അപ്രധാനമാകുമെന്നും അവര്‍ ചോദിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനമായ തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന അര്‍ഹിക്കുന്നില്ലെന്നാണോ എന്നും അവര്‍ ചോദിക്കുന്നു. ഞങ്ങളുടെ ചോദ്യത്തിന് ഉത്തരം നിഷേധിക്കുന്നതും അമ്മയ്ക്ക് നീതി നിഷേധിക്കുന്നതും തമിഴ്‌നാടിനെ തന്നെ അവഗണിക്കുന്നതിന് തുല്യമാണെന്നും’ ഗൗതമി പറയുന്നു. ഡിസംബര്‍ എട്ടിനായിരുന്നു ജയലളിതയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഗൗതമി മോദിക്ക് കത്തയച്ചത്.