പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഗവര്‍ണര്‍ രംഗത്ത്


ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. രാഷ്ട്രീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന തമിഴ്നാട്ടില്‍ ഗവര്‍ണരുടെ പിന്തുണ നിര്‍ണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം. പനിര്‍ശെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നും രാഷ്ട്രീയ കുതിരക്കച്ചവടം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ വൈകിപ്പിക്കുകയാണെന്ന ആരോപണത്തിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍.