ചിക്കാഗോ ക്‌നാനായ യുവജനവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം ഉജ്ജ്വലമായി

അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്ക് സൊസൈറ്റിയുടെ പോക്ഷക സംഘടനയായ ക്‌നാനായ കാത്തലിക്ക് യുവജനവേദി ഓഫ് ചിക്കാഗോയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 5 ഞായറാഴ്ച ഉജ്ജ്വലമായി നടത്തപ്പെട്ടു. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഇടവകയുടെ ഹാളില്‍ വച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. യുവജനവേദിയുടെ പ്രസിഡണ്ട് അജോമോന്‍ പൂത്തുറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഇടവക വികാരിയും ക്‌നാനായ റീജിയണ്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ സംഘടനയുടെ അടുത്ത രണ്ടു വര്‍ഷേത്തെക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉണരുന്ന കെ സി എസില്‍ നിറയുന്ന യുവത്വം എന്ന ആപ്തവാക്യവുമായി 2017-2018 വര്‍ഷത്തെ യുവജന വേദി യുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട വേദിയില്‍ ചിക്കാഗോ കെ സി എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍, വൈസ് പ്രസിഡണ്ട് സാജു കണ്ണമ്പള്ളി, ചിക്കാഗോ സെന്റ് മേരീസ് & സേക്രട്ട് ഹാര്‍ട്ട് ഇടവകളുടെ അസി. വികാരി ഫാ. ബോബന്‍ വട്ടംപുറത്ത്, യുവജനവേദി അഡൈ്വസേര്‍സ് ലിന്‍സണ്‍ കൈതമലയില്‍, അരുണ്‍ നെല്ലാമറ്റം എന്നിവര്‍ പ്രസംഗിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുല്ല യുവജനങ്ങളുടെ സന്ദേശങ്ങള്‍ അടങ്ങിയ വീഡിയോയുടെ പ്രദര്‍ശനം പരിപാടിയില്‍ ശ്രദ്ധേയമായി. പ്രസിഡണ്ട് അജോമോന്‍ പൂത്തുറയില്‍, വൈസ് പ്രസിഡണ്ട് ഗീതു കുറുപ്പംപറമ്പില്‍, സെക്രട്ടറി സിമോണ കൊറ്റംകൊമ്പില്‍, ട്രഷറര്‍ ഷാരു എള്ളങ്കിയില്‍ , ജോ. സെക്രട്ടറി ആല്‍ബിന്‍ പുളിക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.