പൂട്ടിപോയ നമ്മുടെ അംബാസിഡര്‍ കാര്‍ ഇനി ഫ്രഞ്ചുകാരുടെ പ്യൂഷൊ പുറത്തിറക്കും


കൊല്‍ക്കത്ത: ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഷൊ ഭാരതത്തിന്റെ ജനകീയ ബ്രാന്‍ഡായിരുന്ന അംബാസിഡര്‍ പൂത്തിറക്കുമെന്നു റിപ്പോര്‍ട്ട്. 80 കോടി രൂപയ്ക്കാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അംബാസിഡര്‍ എന്ന ബ്രാന്‍ഡ് പ്യൂഷെയ്ക്ക് കൈമാറിയതെന്ന് സികെ ബിര്‍ള ഗ്രൂപ്പ് വക്താവ് അറിയിച്ചു. എന്നാല്‍ അംബാസിഡര്‍ എന്ന പേരില്‍ തന്നെയാകുമോ പ്യൂഷൊ ഇന്ത്യയില്‍ ഇറക്കുന്ന കാറിന് വീണ്ടും ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത ആയില്ല.

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ താരമായിരുന്നു അംബാസിഡര്‍. രാഷ്ട്രീയ നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും, മറ്റു പല അധികാരികളുടെയും അധികാരത്തിന്റെ പ്രതീകമായി പോലും ഈ കാറുകള്‍ വാഴത്തപ്പെട്ടു. മാരുതി 800ന്റെ വരവോടെയാണ് അംബാസിഡറിന്റെ പ്രതാപം മങ്ങിത്തുടങ്ങിതു. 90കളില്‍ വിദേശകാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്ക് തുടങ്ങിയതോടെ കാറുകളുടെ രാജാവായി വിലസിയിരുന്ന അംബാസിഡറിന്റെ നില പരുങ്ങലിലായി.

ബ്രിട്ടീഷ് കാര്‍ മോറിസ് ഓക്സ്ഫോഡിനെ അടിസ്ഥാനമാക്കിയാണ് 1957ല്‍ അംബാസിഡര്‍ കാറുകള്‍ നിര്‍മ്മാണം തുടങ്ങിയത്. 2014 മെയ് മാസത്തിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് അംബാസിഡര്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ചത്. വില്‍പന വന്‍തോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് നഷ്ടം സഹിച്ച് മുന്നോട്ടുപോകാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് പ്ലാന്റുകള്‍ അടച്ചത്. വിദേശ കാറുകളുടെ മികച്ച രൂപകല്‍പ്പനയും ആധുനിക സാങ്കേതികവിദ്യയുമാണ് അംബാസിഡറിന് ഭീഷണിയായത്.