പാക്കിസ്ഥാനില്‍ വാലന്‍ൈറന്‍സ് ദിനാചരണം നിരോധിച്ചു


ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ആദ്യമായി വാലന്‍ൈറന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് നിരോധനം. പാക് കോടതി പുറപ്പെടിവിച്ച വിധി രാജ്യത്തുടനീളം ബാധകമാണ്. സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണങ്ങള്‍ക്കും നിരോധനമുണ്ട്. വാലന്‍ൈറന്‍സ് ഡേ പ്രചാരണം നിര്‍ത്തിവെക്കണമെന്ന് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കും കോടതി മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

വാലന്‍ൈറന്‍ ഡേ അനിസ്ലാമികമാണെന്ന് ചൂണ്ടിക്കാട്ടി അബ്ദുല്‍ വഹീദ് എന്ന വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് പാക് കോടതിയുടെ ഉത്തരവ്.

വാലന്‍ൈറന്‍സ് ഡേ മുസ്ലിം പാരമ്പര്യത്തിന്റെ ഭാഗമല്‌ളെന്നും സോഷ്യല്‍ മീഡിയയിലും ഇത് നിരോധിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം. മാധ്യമങ്ങളിത് പാലിക്കുന്നുണ്ടോയെന്ന് പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ഉറപ്പുവരുത്തും.