കമലാ സുരയ്യയായി വേഷമിടുന്നു ; മഞ്​ജുവാര്യർക്ക്​ നേരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം

കൊച്ചി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമലാ സുരയ്യയായി വേഷമിടുന്നു എന്ന വാര്‍ത്ത‍ പുറത്തുവന്നത് മുതല്‍ നടി മഞ്​ജുവാര്യർക്ക്​ നേരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്രമണം. കമല സുരയ്യയുടെ ജീവിതകഥ ആസ്​പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാവുന്നതിനെ എതിർത്താണ് ചിലർ ഫേസ്ബുക്കിൽ രംഗത്തെത്തിയത്. മഞ്​ജു പ്രധാന കഥാപാത്രമായെത്തുന ‘കെയർ ഒാഫ്​ സൈറ ബാനു’ എന്ന ചിത്രത്തിലെ തട്ടമിട്ടുകൊണ്ടുള്ള ചിത്രം മഞ്​ജു ഫേസ്​ബുക്ക്​ പ്രൊഫൈൽ പിക്​ചർ ആക്കിയിരുന്നു. ഇതിന്​ താഴെയാണ്​ മഞ്​ജുവിനെ അവഹേളിക്കുന്ന ഭാഷയിൽ കമൻറുകൾ പ്രവഹിക്കുന്നത്. രാജ്യത്തോടുള്ള വെല്ലുവിളിയാണ് മഞ്​ജുവി​െൻറ തീരുമാനം എന്നാണ്​ ചിലരുടെ കമൻറ്​. വിദ്യബാലൻ സ്​ക്രിപ്റ്റ്​ വായിച്ച്​ ഗൂഢലക്ഷ്യം മനസിലാക്കി ഒഴിവാക്കിയ സിനിമ മഞ്​ജു ഏറ്റെടുത്തത്​ ശരിയായില്ലെന്നാണ് മറ്റു ചില കമൻറ്​. പിറന്ന സമുദായത്തെ ഉപേക്ഷിച്ച്​ മാധവിക്കുട്ടിക്ക്​ ഉണ്ടായ അനുഭവം മഞ്​ജുവിന്​ ഉണ്ടാവരുതെന്ന പ്രാർഥനകളും കമൻറുകളുടെ കൂട്ടത്തിലുണ്ട്​. അസിഹിഷ്​ണുതയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ സംവിധായകൻ കമലിന്​ പിന്തുണ അറിയിച്ചതിനുള്ള ഉപകാര സ്​മരണയായാണ്​ മഞ്​ജുവിന്​ ആമിയുടെ വേഷം ലഭിച്ചെന്നാണ് ചിലരുടെ കണ്ടെത്തൽ. ചിത്രത്തിൽ ആദ്യം നായികയായി നിശ്​ചയിച്ചിരുന്നത്​ ബോളിവുഡ്​ നടി വിദ്യാബാലനെയായിരുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം തുടങ്ങാൻ അഞ്ച്​ ദിവസം മാത്രം ശേഷിക്കെ വിദ്യാബാലൻ സിനിമയിൽ നിന്ന്​ പിൻമാറുകയായിരുന്നു. തുടര്‍ന്ന്‍ പല നടിമാരുടെ പേരുകള്‍ പറഞ്ഞു കേട്ടെങ്കിലും അവസാനം മഞ്ജുവാര്യര്‍ക്ക് നറുക്ക് വീഴുകയായിരുന്നു.അതേസമയം ആക്രമണം രൂക്ഷമായപ്പോള്‍ തന്റെ അഭിപ്രായം വെള്ളിപ്പെടുത്തി മഞ്ജു രംഗത്ത് വന്നു.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറ്റപ്പെടുത്തിയവര്‍ക്കുള്ള മറുപടി മഞ്ജു നല്‍കിയിരിക്കുന്നത്.