പുരാതന ഗോത്ര സാമ്രാജ്യങ്ങളുടെ നാടായ ഘാനയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
അക്ക്ര: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്‌വര്‍ക്കും, സൗഹൃദവും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്‌ള്യു.എം.എഫ്) ആഫ്രിക്കന്‍ വന്‍കരയിലെ ഘാനയില്‍ പുതിയ പ്രൊവിന്‍സ്. രാജ്യ തലസ്ഥാനമായ അക്ക്രയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ നിരവധി മലയാളികള്‍ പങ്കെടുക്കുകയും മുഖ്യ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സുദര്‍ശന്‍ പാലക്കാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. സുഭാഷ് ചിറ്റിലപ്പള്ളി ഫെഡറേഷന്റെ പുതിയ യുണിറ്റ് ഉത്ഘാടനം ചെയ്തു. ഡബ്‌ള്യു.എം.എഫ് ദേശിയ കോര്‍ഡിനേറ്റര്‍ സിജി നിരപ്പേല്‍ സംഘടയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു. സജിത്ത് മുല്ലപ്പള്ളി, സബ്‌ന സന്തുള്‍, രാജശ്രീ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജിജോ സെബാസ്റ്റ്യന്‍ (പ്രസിഡന്റ്), സബ്‌ന സന്തുള്‍ (വൈസ് പ്രസിഡന്റ്), പ്രമോദ് പിള്ള (സെക്രട്ടറി), രാജു മാരാരിക്കുളം (ജോയിന്റ് സെക്രട്ടറി), രാജശ്രീ മേനോന്‍ (ട്രഷറര്‍), ജോജോ രാജകുമാരി (ചാരിറ്റി കണ്‍വീനര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രവീണ്‍ പുരുഷോത്തമന്‍, രാജേഷ് ഗോപാലകൃഷ്ണന്‍, മുരളി രാമചന്ദ്രന്‍, സജിത്ത് മുല്ലപ്പള്ളി, രാജേഷ് രാമചന്ദ്രന്‍, അജിത്കുമാര്‍ ടി.എന്‍, അനു ഫിലിപ്പ് ചാക്കോ, അഭിലാഷ് അറയ്ക്കല്‍, വിനോദ് നമ്പൂതിരി, ഹരി ലാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.