കന്യാസ്ത്രീ മഠത്തിലെ ക്രൂരതകള്‍ വിളിച്ചു പറഞ്ഞ യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറല്‍

വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തില്‍ കുപ്രസിദ്ധമായ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ കോണ്‍വെന്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് മഠത്തിലെ കന്യാസ്ത്രീകളില്‍ നിന്നുണ്ടായ ക്രൂരമായ പീഡനങ്ങള്‍ വിളിച്ചു പറഞ്ഞു കൊണ്ട് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. എലിസബത്ത് വട്ടക്കുന്നേൽ എന്ന യുവതിയാണ് തന്‍റെ കുട്ടിക്കാലത്ത് കോണ്‍വെന്റില്‍ വെച്ച് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ പരസ്യമാക്കിയത്. പീഡനക്കേസില്‍ പിടിയിലായ ഫാദർ റോബിന്റെ അതേപള്ളിയുടെ കോണ്‍വെന്റിലാണ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടിവന്നത്. 1999ലാണ് ഈ സംഭവം നടന്നതെന്നും എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വാഴക്കുലയില്‍ നിന്ന് പഴം ഇരിഞ്ഞു കഴിച്ചതിനു ജിനിയെന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കാര്യമാണ് എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്യം വിവരിക്കുന്നത്. പാപം ചെയ്തു എന്ന് എഴുതി കൊടുക്കുന്ന പെണ്‍കുട്ടികളെ അവരവരുടെ പാപങ്ങൾക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരൽ ഉപയോഗിച്ച് അടിക്കുമെന്നും, കൂട്ടത്തില്‍ വലിയ പാപം ചെയ്തു എന്ന് കണ്ടെത്തിയ കുട്ടിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് അടിവസ്ത്രം മാത്രം ധരിപ്പിച്ച ശേഷം കൈകൾ കെട്ടി വെച്ച് ക്രൂരമായി മര്‍ദിക്കുമായിരുന്നു എന്നും തനിക്കും അത്തരത്തില്‍ പീഡനങ്ങള്‍ ഏറ്റുവങ്ങേണ്ടി വന്നിട്ടുണ്ട് എന്നും യുവതി പറയുന്നു. എനിക്ക് ഇക്കാര്യങ്ങൾ എൻറ്റെ സുഹൃത്തുക്കളെ അറിയിക്കണം എന്ന് തോന്നി. അതുകൊണ്ട് എഴുതുന്നു അല്ലാതെ ഇതിന്റെ പേരിൽ എനിക്ക് മറ്റൊരു പരാതിയും ഇല്ല എന്നും . വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് വരുന്ന കമന്റുകൾ ഞാൻ ഉൾക്കൊള്ളാൻ തയാറാണ് എന്നും യുവതി പറയുന്നു. തെളിവിനായി തന്‍റെ ചിത്രവും അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഇതുവരെ 8,000 ത്തില്‍ പരം ആളുകള്‍ ആ പോസ്റ്റ്‌ ഷെയര്‍ ചെയ്തു കഴിഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :