മലയാളികള്‍ നടിമാരെ നടിമാര്‍ ആയി കാണുന്നില്ല ; തന്‍റെ പ്രായം പോലും ബഹുമാനിക്കാതെ കൂടെകിടക്കാന്‍ വിളിക്കുന്നു : ചാര്‍മിള
ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരില്‍ ഒരാളായിരുന്നു ചാര്‍മിള. മലയാളത്തില്‍ മാത്രമല്ല തമിഴ് , കന്നഡ സിനിമകളിലും സജീവമായിരുന്നു അവര്‍. മിക്ക ഭാഷകളിലും മുന്‍നിര നടന്മാരും വമ്പന്‍ ഹിറ്റുകളും നല്‍കിയ ചാര്‍മിള ഒരു നടനുമായുണ്ടായ പ്രണയപരാജയവും ആത്മഹത്യാ ശ്രമവും ഒക്കെ കാരണം പതിയെ അഭിനയ രംഗത്ത് നിന്ന് പിന്‍ വാങ്ങുകയായിരുന്നു. എന്നിരുന്നാലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ് ചാര്‍മിള. എന്നാല്‍ മലയാള സിനിമയെയും പ്രവര്‍ത്തകരെയും ഒരുപോലെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയാണ് ചാര്‍മിള ഇപ്പോള്‍ പുറത്തുവിട്ടത്. നടിമാര്‍ക്ക് മലയാളത്തില്‍ അവസരങ്ങള്‍ ലഭിക്കണം എങ്കില്‍ സംവിധായകര്‍ , താരങ്ങള്‍ എന്നിവരുടെ കൂടെ കിടന്നുകൊടുക്കണം എന്നാണു ചാര്‍മിള പറഞ്ഞിരിക്കുന്നത്. അതേസമയം മലയാള സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഇപ്പോഴും ഇഷ്ടമാണെന്നും ഈ അവര്‍ പറയുന്നു. പക്ഷേ കിടന്ന് കിട്ടുന്ന അവസരങ്ങള്‍ തനിക്ക് വേണ്ടെന്നും താരം നിലപാട് വ്യക്തമാക്കുന്നു. അങ്ങനെ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ല. തന്റെ പ്രായം പോലും കണക്കാക്കുന്നില്ല. തനിക്ക് 42 വയസ്സായി. തന്റെ പ്രായത്തെ ബഹുമാനിക്കാന്‍ പോലും ഇത്തരക്കാരൊന്നും തയ്യാറാകുന്നില്ല എന്നും അവര്‍ പറയുന്നു.തമിഴിലും തെലുങ്കിലും അമ്മ വേഷങ്ങളിലാണ് ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. മലയാളത്തിലാകട്ടെ കുറേ കാലമായി അഭിനയിച്ചിട്ട്. മലയാളത്തില്‍ ഇപ്പോഴും അഡ്ജസ്റ്റ് ചെയ്യാമോ എന്നാണ് ചോദ്യം. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഓരോരുത്തരായി തങ്ങളുടെ മോശം അനുഭവങ്ങള്‍ പറയുന്നത്. അതേസമയം മലയാളത്തില്‍ നിന്നു മാത്രമേ തനിക്ക് ഇത്തരമൊരു അനുഭവം നേരിട്ടിട്ടുള്ളൂ എന്നും ചാര്‍മിള വെളിപ്പെടുത്തി. നടിയെ നടിയായി മാത്രം കാണാതെ വന്ന് കൂടെ കിടക്കൂ എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യാനാണെന്നും താരം ചോദിക്കുന്നു. അതുപോലെ തന്‍റെ പണമെല്ലാം തന്നെ പ്രണയിച്ചവര്‍ കൊണ്ട് പോയി എന്നും ചാര്‍മിള പറയുന്നു. ഒരു സിനിമാ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.