ടാര്‍ പ്ലാന്റിന് എതിരെ മലയാറ്റൂര്‍ ജനത നടത്തുന്ന പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യവുമായി പി സി ജോര്‍ജ്ജ് (വീഡിയോ)

ടാര്‍ പ്ലാറ്റിനു എതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പൂഞ്ഞാല്‍ എം എല്‍ എ പി സി ജോര്‍ജ്ജ് സമരമുഖത്ത്. പാരിസ്ഥിതിക്കും ജനങ്ങള്‍ക്കും ദോഷമായി മാറിയ ഈ പ്ലാന്റ് അടച്ചുപൂട്ടണം എന്ന് പിസി ആവശ്യപ്പെട്ടു. സമരം നിര്‍ത്തലാക്കുന്ന വിഷയം പറഞ്ഞു ഉടമകള്‍ തന്നെ വന്നു കണ്ടിരുന്നു എന്നും എന്നാല്‍ പൊതുസമൂഹം തന്നെ എതിര്‍ക്കുന്ന ഈ പ്ലാന്‍റ് പ്രവര്‍ത്തനം ഉപേക്ഷിക്കണം എന്നാണ് പി സി അവരോടു ആവശ്യപ്പെട്ടത്. മണ്ണ് വായു ജലം എന്നിവ മലിനപ്പെടുത്തരുത് എന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉറപ്പ് മലായാറ്റൂരില്‍ ലംഘിക്കപ്പെട്ടു എന്നും 2006 ല്‍ താജ്മഹലിന്റെ നിലനില്‍പ്പിനു ഭീഷണിയായ മലിനീകരണ വിഷയത്തില്‍ സുപ്രീംകോടതി നല്‍കിയ വിധി അദ്ദേഹം ഉദ്ധരിച്ചു. വായു മലിനീകരിക്കുന്ന വാതകങ്ങളെ പുനര്‍ പക്രിയയിലൂടെ സംസ്ക്കരിക്കാന്‍ സാധ്യമല്ല എന്നും അതിനാല്‍ താജ്മഹലിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ വിഷവാതകം പുറന്തള്ളുന്ന ഫാക്റ്ററികള്‍ കോടതി നിരോധിച്ചിരുന്നു. ആ വിധി മലയാറ്റൂരിലെ ടാര്‍ പ്ലാന്റിനും ബാധകമാണ് എന്ന് പി സി പറയുന്നു.