നരേന്ദ്രമോദിയുടെ ഓഫീസിനു മുന്പില് തമിഴ് കര്‍ഷകരുടെ തുണി ഉരിഞ്ഞുള്ള പ്രതിഷേധം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിന് മുന്നില്‍ തമിഴ് കര്‍ഷകരുടെ തുണിയിരിഞ്ഞുള്ള പ്രതിഷേധം. കര്‍ഷക വായ്പകള്‍ എഴുതിത്തള്ളണമെന്നും കര്‍ഷകര്‍ക്കായി പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തുണിയുരിഞ്ഞത്. പ്രധാനമന്ത്രിയെ കാണാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏഴ് കര്‍ഷകരെ സമരവേദിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചില്ല. പരാതി ഉദ്യോഗസ്ഥരെ ഏല്പിച്ച് മടങ്ങുന്നതിനിടയില്‍ ഒരു കര്ഷകന് വാഹനത്തില്‍ നിന്നിറങ്ങി തുണിയുരിയുകയായിരുന്നു. തുടര്‍ന്ന് മറ്റു കര്‍ഷകരും തുണിയുരിഞ്ഞ് മുദ്യാവാക്യം വിളിച്ചു. ഇത്രയും ദിവസം ഞങ്ങള്‍ സമരം കിടന്നിട്ടും സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും കര്‍ഷകര്‍ പറയുന്നു.നേരത്തെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ അസ്ഥികൂടവുമായും ഇവര്‍ സമരവേദിയിലെത്തിയിരുന്നു.